ഓണം ഉഷാറാക്കാം... ബം​ഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് ഇരട്ട സർവീസുമായി റെയിൽവെ

ഇരു ട്രെയിനുകളിലും 20 കോച്ചുകൾ വീതമുണ്ടാകും. പാലക്കാട് വഴിയാണ് രണ്ട് സർവീസുകളും കടന്നു പോകുന്നത്.
Indian Railway
Railways Announces Two Onam Special Trains Between Hubballi and Kottayam for Malayali PassengersPinterest
Edited By:
Updated on
2 min read

ബം​ഗളൂരു: മലയാളികൾക്ക് ഓണത്തിന് നാട്ടിലെത്താൻ ബം​ഗളൂരുവിൽ നിന്ന് രണ്ട് സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളിയിൽ നിന്നും കോട്ടയത്തേക്കാണ് രണ്ട് സർവീസുകളും. ആ​ഗസ്റ്റ് 25, 29 തീയതികളിൽ ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്കും 26, 30 തീയതികളിൽ കോട്ടയത്ത്‌ നിന്ന് ഹുബ്ബള്ളിയിലേക്കും ഈ സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഇരു ട്രെയിനുകളിലും 20 കോച്ചുകൾ വീതമുണ്ടാകും. പാലക്കാട് വഴിയാണ് രണ്ട് സർവീസുകളും കടന്നു പോകുന്നത്.

Indian Railway
എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

ഹുബ്ബള്ളി–കോട്ടയം–ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ 07351) ആദ്യ സർവീസ് ഓഗസ്റ്റ് 25ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടും. വൈകുന്നേരം 6.30ന് പുറപ്പെടുന്ന ട്രെയിൻ ഓഗസ്റ്റ് 26ന് വൈകുന്നേരം 4.40ന് കോട്ടയത്ത് എത്തിച്ചേരും. മടക്ക സർവീസ് (ട്രെയിൻ നമ്പർ 07352) ഓഗസ്റ്റ് 26ന് രാത്രി 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 27ന് രാത്രി 8 മണിക്ക് ഹുബ്ബള്ളിയിൽ തിരിച്ചെത്തും.

Indian Railway
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് ഉറപ്പ്, കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജിൽ അടുത്ത വർഷം 100 എംബിബിഎസ് സീറ്റിൽ പ്രവേശനം : മന്ത്രി കെ മുരളീധരൻ

രണ്ടാമത്തെ സർവീസ് ഹുബ്ബള്ളി–കോട്ടയം–ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ (ട്രെയിൻ നമ്പർ 07353) ഓഗസ്റ്റ് 29ന് ഉച്ചകഴിഞ്ഞ് 3.15ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 30ന് വൈകുന്നേരം 4.15ന് കോട്ടയത്ത് എത്തും. മടക്ക സർവീസ് (ട്രെയിൻ നമ്പർ 07354) ഓഗസ്റ്റ് 30ന് രാത്രി 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് സെപ്റ്റംബർ 1ന് രാത്രി 8.05ന് ഹുബ്ബള്ളിയിൽ എത്തിച്ചേരും.

Indian Railway
ഒരു കോടിയുടെ ലഹരി ഇടപാട്?, ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെ കണ്ടെത്തും; അധ്യാപിക നീഷ്മയെയും പിരിച്ചു വിട്ടു

ഓണത്തിന്റെ തിരക്ക് കണക്കിലെടുത്ത് എസ്‌എസ്‌എസ് ഹുബ്ബള്ളി – രാമേശ്വരം – എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര എക്‌സ്‌പ്രസ് (07355/07356) സ്പെഷ്യൽ സർവീസിന്റെ കാലാവധി ദീർഘിപ്പിക്കാനും റെയിൽവേ തീരുമാനിച്ചു. ജൂലൈ 26 വരെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന എസ്‌എസ്‌എസ് ഹുബ്ബള്ളി – രാമേശ്വരം പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ (07355) ഇനി ഓഗസ്റ്റ് 2 മുതൽ ഓഗസ്റ്റ് 30 വരെയും സർവീസ് നടത്തും.

Indian Railway
സ്ഫടികത്തിലെ മണിയടിയന്ത്രം മുതൽ വാക്വം ക്ലീനർ വരെ; ലെവിന്റെ വിസ്മയങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി, വിഡിയോയ്ക്ക് 120 മില്യൺ കാഴ്ചക്കാർ

ജൂലൈ 27 വരെ സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്ന രാമേശ്വരം – എസ്‌എസ്‌എസ് ഹുബ്ബള്ളി പ്രതിവാര എക്‌സ്‌പ്രസ് സ്പെഷ്യൽ (07356) ഓഗസ്റ്റ് 3 മുതൽ ഓഗസ്റ്റ് 31 വരെയും സർവീസ് നടത്തും. ദീർഘിപ്പിച്ച കാലയളവിൽ നിലവിലെ സമയക്രമം, സ്റ്റോപ്പുകൾ, കോച്ചുകളുടെ ക്രമീകരണം എന്നിവയിൽ മാറ്റമില്ലാതെ ഈ ട്രെയിനുകൾ അഞ്ച് അധിക സർവീസുകൾ കൂടി നടത്തുമെന്നും റെയിൽവേ അറിയിച്ചു.

Indian Railway
ഓണക്കാലത്ത് യാത്ര പോകണോ! സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ്
Indian Railway
ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക സര്‍വീസുകള്‍
Indian Railway
ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

Railways Announces Two Onam Special Trains Between Hubballi and Kottayam for Malayali Passengers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com