കൊച്ചി: ഓണക്കാലത്ത് രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒരു യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സബ്സിഡിയോടെ ട്രെയിന്‍ യാത്ര ചെയ്യാമെന്ന് പറഞ്ഞാല്‍ അതിലേറെ സന്തോഷം. ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായാണ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിന്‍ സര്‍വീസ് ഒരുക്കുന്നത്.
ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന യാത്ര 11 ദിവസം നീണ്ടുനില്‍ക്കും. ഡല്‍ഹി, ആഗ്ര, ജയ്പുര്‍, അമൃത്സര്‍, സ്റ്റാച്യു ഒഫ് യൂണിറ്റി, ഗോവ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കായംകുളം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.സ്വകാര്യ മേഖലയിലെ ആദ്യ സേവന ദാതാവായ സൗത്ത് സ്റ്റാര്‍ റെയില്‍, കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടൂര്‍ ഓപ്പറേറ്ററായ ടൂര്‍ ടൈംസുമായി സഹകരിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ 33 ശതമാനം സബ്സിഡിയോടെയാണ് യാത്രാപാക്കേജ്.യാത്രക്കാര്‍ക്കായി പി.എ സംവിധാനം, പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥര്‍, ടൂര്‍ മാനേജര്‍മാര്‍ എന്നിവരുടെ സേവനമുണ്ടാകും. ബുക്കിംഗിനായി 7305 85 85 85 എന്ന നമ്പറിലോ www.tourtimes.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.
ടിക്കറ്റ് നിരക്ക്
സ്ലീപ്പർ ക്ലാസ് 28,750
തേർഡ് എ.സി 39,950
സെക്കൻഡ് എ.സി 49,950
ഫസ്റ്റ് എ.സി 58,950
ഇൻഷ്വറൻസ്, ഹോട്ടൽ താമസം, ഭക്ഷണം എന്നിവ പാക്കേജിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് എൽ.ടി.സി, എൽ.എഫ്.സി സൗകര്യവും ലഭിക്കും.
ഇന്‍ഷ്വറന്‍സ്, ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവ പാക്കേജില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് എല്‍.ടി.സി, എല്‍.എഫ്.സി സൗകര്യവും ലഭിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates