തൂഫാൻ ആഞ്ഞടിച്ചു, ഇനി അഴിമതിക്കെതിരെ 'വിജിലൻസ് വിസിലു'മായി ചെന്നിത്തല; ആദ്യ കമാൻഡോ നിവിൻ പോളി

വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
Kerala Anti Corruption Initiative
Kerala Introduces ‘Project Zero’ to Encourage Youth in Anti-Corruption Drive
Edited By:
Updated on
1 min read

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ വിജയത്തിന് പിന്നാലെ അഴിമതിക്കെതിരെ ജനകീയ പങ്കാളിത്തത്തോടെ പുതിയൊരു ദൗത്യത്തിന് തുടക്കമിട്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയെ തുരത്താൻ യുവജനതയെ സജ്ജരാക്കുന്നതിനായി 'പ്രൊജക്റ്റ് സീറോ - വിജിലൻസ് വിസിൽ' എന്ന പേരിൽ പുതിയ പദ്ധതി നടപടിക്കുന്നു.

വിജിലൻസ് വകുപ്പും വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോയും സംയുക്തമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ രാവിലെ 11:00 മണിക്ക് തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

Kerala Anti Corruption Initiative
ഒരു കോടിയുടെ ലഹരി ഇടപാട്?, ഇന്‍സ്റ്റഗ്രാം വഴി ആവശ്യക്കാരെ കണ്ടെത്തും; അധ്യാപിക നീഷ്മയെയും പിരിച്ചു വിട്ടു

രമേശ് ചെന്നിത്തലയോടൊപ്പം പ്രശസ്ത ചലച്ചിത്ര താരം നിവിൻ പോളിയും ചേർന്ന് വിജിലൻസ് വിസിൽ മുഴക്കി പദ്ധതി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആദ്യ വിജിലൻസ് കമാൻഡോ ആയി മാറുന്ന നിവിൻ പോളി യുവജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.

Kerala Anti Corruption Initiative
എംആര്‍ അജിത് കുമാറിന് തിരിച്ചടി, സസ്‌പെന്‍ഷന് സ്റ്റേ ഇല്ല; ഡിജിപി ആകാന്‍ യോഗ്യനല്ലെന്ന് സര്‍ക്കാര്‍

യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ സുതാര്യമായ ഒരു കേരളം വാർത്തെടുക്കുക എന്നതാണ് പ്രൊജക്റ്റ് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ഇതിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാടാൻ യുവജനങ്ങളെ 'വിജിലൻസ് കമാൻഡോകൾ' ആയി അണിനിരത്തുകയും, ആഭ്യന്തര വിജിലൻസ് ഓഫീസർമാർക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അഴിമതിക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി വിജിലൻസ് മാന്വൽ കാലോചിതമായി പരിഷ്കരിച്ചിരുന്നു

Kerala Anti Corruption Initiative
കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

അഴിമതി സംബന്ധമായ വിവരങ്ങൾ ജനങ്ങൾക്ക് 1064 എന്ന ടോൾ ഫ്രീ നമ്പരിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണ്. വിവരം നൽകുന്നവരുടെ ഔദ്യോഗിക വിവരങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. യുവജനതയുടെ നേതൃത്വത്തിലുള്ള ഈ സാമൂഹ്യ പ്രതിബദ്ധതാ ദൗത്യത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Kerala Anti Corruption Initiative
കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

കൂടുതൽ വിവരങ്ങൾക്കും പദ്ധതിയിൽ പങ്കുചേരുന്നതിനുമായി www.vigilance.kerala.gov.in സന്ദർശിക്കുകയോ പുറത്തിറക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാവുന്നതാണ്.

Kerala Anti Corruption Initiative
വടകര ലഹരി കേസിൽ ഒരു അധ്യാപിക കൂടി പിടിയിൽ; സ്വന്തം ഉപയോഗത്തിനായി എംഡിഎംഎ വാങ്ങി തുടങ്ങി; പിന്നീട് ആഡംബര ജീവിതത്തിനായി വിൽപ്പന
Kerala Anti Corruption Initiative
ലഹരിക്കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന്? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Kerala Anti Corruption Initiative
ലഹരിക്കെതിരെ സൂംബ നൃത്തം, പിന്നിൽ വൻ കച്ചവടം; ഞെട്ടിപ്പിക്കുന്നതാണ് കീർത്തനയുടെ റൂട്ട് മാപ്പ്
Summary

Kerala Introduces ‘Project Zero’ to Encourage Youth in Anti-Corruption Drive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com