ലഹരിക്കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ബംഗളൂരുവില്‍ പോയതെന്തിന്? അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

കേസില്‍ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് നടപടി തുടങ്ങി. അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിവരം സമഗ്ര ശിക്ഷാ അഭിയാനില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് തേടി.
 Vadakara drug case
കാവ്യ- കീര്‍ത്തന
Updated on
1 min read

കോഴിക്കോട്: വടകരയില്‍ ലഹരിക്കേസില്‍ പിടിയിലായ അധ്യാപകരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ്. അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇടയ്ക്കിടെ ബംഗളൂരുവിലേയ്ക്ക് യാത്ര നടത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരിട്ട് ആണോ അതോ ഡീലര്‍മാര്‍ വഴിയാണോ വില്‍പ്പന നടത്തിയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

വിവിധ സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് യാത്രകള്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുറ്റകൃത്യം ആദ്യം ഇരുവരും നിഷേധിച്ചെങ്കിലും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് ലഹരിവില്‍പ്പനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്.

അതേസമയം ഇരുവരുടേയും അക്കൗണ്ടില്‍ എത്തിയിരിക്കുന്നത് ലക്ഷങ്ങളാണ്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയാണ് എത്തിയത്. കാവ്യയുടെ അക്കൗണ്ടില്‍ അഞ്ച് മാസം കൊണ്ട് 9 ലക്ഷം രൂപ എത്തിയെന്ന് കണ്ടെത്തി. ലഹരി വില്‍പ്പന നടത്തിയതിന്റെ പണമാണ് ഇരുവരുടേയും അക്കൗണ്ടുകളില്‍ വന്നത്. പേരാമ്പ്ര ബിആര്‍ആസിക്കു കീഴിലെ താല്‍ക്കാലിക അധ്യാപികമാരായ കെ സി കീര്‍ത്തന, കെ കാവ്യ എന്നിവരാണ് എംഡിഎംഎ വില്‍പ്പന നടത്തിയെന്ന കേസില്‍ അറസ്റ്റിലായത്.

കേസില്‍ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണത്തിന് നടപടി തുടങ്ങി. അധ്യാപകരുടെ അറസ്റ്റ് സംബന്ധിച്ച വിവരം സമഗ്ര ശിക്ഷാ അഭിയാനില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് തേടി. കൂടുതല്‍ പേക്കെതിരെ നടപടിയുണ്ടാകുമെന്നാണു സൂചന. ഇവര്‍ക്കെതിരെ മുമ്പ് ഉയര്‍ന്ന പരാതികളില്‍ നടപടി ഉണ്ടാവാത്തിന്റെ കാരണമാണ് സമഗ്ര ശിക്ഷ അഭിയാന്‍ ജില്ലാ ഓഫീസ് പരിശോധിക്കുന്നത്.

കൂടാതെ ജില്ലയിലെ 15 ബിആര്‍സിക്കു കീഴിലുള്ള താല്‍ക്കാലിക അധ്യാപകരെ കുറിച്ചും വിശദമായ പരിശോധന നടത്തും. കേസുകളില്‍പെട്ടവരെ പുറത്താക്കും. പേരാമ്പ്ര ബിആര്‍സിയുടെ കോര്‍ഡിനേറ്ററെ സര്‍ക്കാര്‍ മാറ്റി. ചുമതലകളില്‍ നിന്നൊഴിവാക്കാനുളള്ള കോര്‍ഡിനേറ്റര്‍ നേരത്തെ നല്‍കിയ അപേക്ഷ കേസുകളുടെ പശ്ചാത്തലത്തില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു.

 Vadakara drug case
സംസ്ഥാനത്തെ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്; നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് വിലക്കുമായി തമിഴ്‌നാട് സര്‍ക്കാര്‍
 Vadakara drug case
വാഹന മോഡിഫിക്കേഷനില്‍ എന്തൊക്കെ മാറ്റങ്ങളാകാം; നിങ്ങള്‍ക്കും അഭിപ്രായം പറയാം, സര്‍വേയുമായി മോട്ടോര്‍ വാഹനവകുപ്പ്
 Vadakara drug case
സാബു ജേക്കബ് ചതിച്ചെന്ന് അഖില്‍ മാരാര്‍, ട്വന്റി 20 പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു
Summary

Two temporary teachers—K.C. Keerthana and K. Kavya, working under the Perambra BRC—have been arrested in Vadakara, Kozhikode, for selling MDMA, with financial investigations revealing that ₹14 lakh was deposited into Keerthana's account over a year and ₹9 lakh into Kavya's account within five months from drug sales.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Vadakara drug case
kavya
Rajan Joseph
AI to generate evidence; Investigation against police officer
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com