Entertainment

സീരിയൽ താരങ്ങളായ സഹോദരങ്ങൾ വീട്ടിൽ മരിച്ച നിലയിൽ

ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നതിനാൽ ഇവർ ബുദ്ധിമുട്ടിലായിരുന്നെന്നാണ് വിവരം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ; തമി‌ഴ് സീരിയൽ താരങ്ങളായ സഹോദരങ്ങൾ ചെന്നായിലെ വീടിനുള്ളിൽ മരിച്ചനിലയിൽ. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ചിരിക്കുന്നതിനാൽ ഇവർ ബുദ്ധിമുട്ടിലായിരുന്നെന്നാണ് വിവരം.

വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീട്ടില്‍ കയറിയപ്പോള്‍ രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടുങ്ങയ്യൂര്‍ പോലീസ് അറിയിച്ചു.

നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ ഹിന്ദി സീരിയൽ താരവും സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആത്മഹത്യചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം