Entertainment

സുരാജ്, 'എന്തൊരു രൂപമാറ്റമാണ്, എന്തൊരു നടനാണ്..!!' 

രജിഷ വിജയൻ സൈക്ലിസ്റ്റായി വേഷമിടുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് സുരാജാണ്

Author : സമകാലിക മലയാളം ഡെസ്ക്

ണ‌ക്കാല റിലീസ് ചിത്രമായി തിയേറ്ററുകളിലെത്തിയ ഫൈനൽസ്  മലയാളത്തിലെ തന്നെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളിലൊന്നാണെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. രജിഷ വിജയൻ സൈക്ലിസ്റ്റായി വേഷമിടുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് നടൻ സുരാജാണ്. സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ഫൈനൽസിലെ വര്‍ഗീസ് എന്നാണ് രഞ്ജിത്തിന്റെ വിലയിരുത്തൽ. 

രഞ്ജിത് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

ഫൈനല്‍സ് സിനിമയില്‍ തിരിച്ചറിവിന്റെ രണ്ട് രംഗങ്ങളുണ്ട്. ഒന്ന്- ആത്മഹത്യ ചെയ്യാന്‍ തയ്യാറായി നില്‍ക്കുമ്പോൾ സുരാജിനുണ്ടാരുന്ന വലിയൊരു തിരിച്ചറിവ്. പിന്നെ, ഒരാളെ കൊല്ലാൻ തയ്യാറെടുക്കുമ്പോള്‍ മറ്റൊരു പ്രധാന കാര്യം കണ്ടെത്തുന്നു. 

ഒരു മഹത്തായ സിനിമയിലെ നിര്‍വചനീയമായ രണ്ടു നിമിഷങ്ങള്‍... സുരാജിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രമാണ് വര്‍ഗീസ്... എന്തൊരു രൂപമാറ്റമാണ്.. എന്തൊരു നടനാണ്..!!!

അരുണിനും രജിഷയ്ക്കും നിരഞ്ജനും ഈ സിനിമയുടെ പിന്നില്‍ പ്രവൃത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.. ഈ സിനിമ മിസ് ചെയ്താല്‍ അത് നിങ്ങളുടെ നഷ്ടം..മലയാളത്തിലെ മികച്ചതെന്നു പറയാവുന്ന ഒരു സ്‌പോര്‍ട്‌സ് സിനിമയാണ് ഫൈനല്‍സ്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി