ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനത്തിന് നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളില്‍. വ്യത്യസ്തമായ അഭിനയമാണ്, സുരാജിന്റെ അഭിനയം നന്നായിട്ടുണ്ട് എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണം. ഇപ്പോഴിതാ സുരാജിനെ കുറിച്ച വ്യത്യസ്തമായൊരു കുറിപ്പെഴുതിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മിസ്റ്റര്‍ Suraj Venjaramooduj ,
താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്.
ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?
ആദ്യം ഫൈനല്‍സ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയര്‍ ബെസ്‌റ്റെന്ന്.
അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്
ദേ ഇപ്പൊ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിന്‍ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആള്‍ക്കാരറിയാതിരിക്കാന്‍? <3
സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാന്‍ നിങ്ങളാരുവാ, സെര്‍ജി ബുബ്കയോ? ഇസിന്‍ബയേവയോ ? അതോ ഉസൈന്‍ ബോള്‍ട്ടോ?
ഇനി ഇതാണു കരിയര്‍ ബെസ്‌റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ ;)
മാണ്ട
ആ ഐഡിയ മനസിലിരിക്കട്ടെ :)
നമിച്ചാശാനേ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates