Entertainment

സുശാന്തിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഡോക്ടറുടെ കണ്ടെത്തൽ; വെളിപ്പെടുത്തി അഭിഭാഷകൻ

ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് 

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകൻ. സുശാന്തിന്റെ കുടുംബ വക്കീലായ വികാസ് സിങ്ങാണ് താരത്തിന്റെ മരണത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഫോറന്‍സിക് ടീമിലെ അംഗമായ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറാണ് സുശാന്തിന്‍റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് എന്നാണ് വികാസ് ട്വീറ്റ് ചെയ്തത്. 

സുശാന്തിന്‍റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന ചിത്രങ്ങളെ ആധാരമാക്കിയാണ് ഡോക്ടറുടെ നിരീക്ഷണമെന്നാണ് അഭിഭാഷകൻ പറയുന്നത്. മുംബൈ പൊലീസ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തതായി വിശദമാക്കുമ്പോള്‍ 200 ശതമാനം അതൊരു കൊലപാതകമാണ് എന്നാണ് എയിംസിലെ ഡോക്ടര്‍ വിശദമാക്കിയത്. കേസില്‍ സിബിഐ വരുത്തുന്ന കാലതാമസത്തില്‍ നിരാശനാണ്. കേസിലെ അന്വേഷണം വളരെ പെട്ടന്നാണ് മന്ദഗതിയിലായതെന്നും കേസിന്‍റെ ഗതി തിരിച്ച് വിടുന്നതായും വികാസ് സിംഗ് പറയുന്നു. 

നിലവിൽ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് അന്വേഷണം നടക്കുന്നത്. താരത്തിന്റെ കാമുകി റിയ ചക്രബർത്തി അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിലെ മുൻനിര താരങ്ങളിലേക്ക് അന്വേഷണം എത്തിയിരുന്നു. സൂപ്പർതാരം ദീപിക പദുക്കോണിനെ ഇന്ന് ചോദ്യം ചെയ്യുകയാണ്. സുശാന്തിന്‍റേത് ആത്മഹത്യയാണെന്നും വിഷാദരോഗത്തിന് താരം ചികിത്സയിലായിരുന്നെന്നുമാണ് കേസിനെക്കുറിച്ച് മുംബൈ പൊലീസ് വിശദമാക്കിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്