Entertainment

സൂപ്പർഡാൻസുമായി തൃഷ ‌ടിക് ടോക്കിൽ; വൈറലായി വിഡിയോ

കൂളിങ് ​ഗ്ലാസും ചെവിയിൽ പൂവും വെച്ചുകൊണ്ടുള്ള താരത്തിന്റെ കൂൾ ഡാൻസ് ആരാധകരുടെ മനസു കീഴടക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിൽ ആരാധകരെ സന്തോഷിപ്പിക്കാൻ ടിക്ക്ടോക്കിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. വീട്ടിലെ ഡ്രസ്സിങ് റൂമിൽ നിന്നുള്ള താരത്തിന്റെ ഡാൻസാണ് ആരാധകർക്കിടയിൽ ഹിറ്റാകുന്നത്. സാവേജ് സോങ്ങിനൊപ്പമാണ് താരത്തിന്റെ ഡാൻസ്. കൂളിങ് ​ഗ്ലാസും ചെവിയിൽ പൂവും വെച്ചുകൊണ്ടുള്ള താരത്തിന്റെ കൂൾ ഡാൻസ് ആരാധകരുടെ മനസു കീഴടക്കുകയാണ്. 

ലോക്ക്ഡൗണിനെ തുടർന്ന് കുടുംബത്തിനും തന്റെ വളർത്തുനായക്കുമൊപ്പം സയമം ചെലവഴിക്കുകയാണ് താരമിപ്പോൾ. ക്വാറന്റീൻ കാലത്ത് വീഡിയോ കോളിലൂടെ തനിക്ക് കമ്പനി തന്ന ചില കൂട്ടുകാരെ തൃഷ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ അല്ലു അര്‍ജുനും റാണാ ദഗുബാട്ടിക്കുമൊപ്പമായിരുന്നു തൃഷയുടെ സ്റ്റാർ ചാറ്റ്. ഇതിനു പിന്നാലെ റാണയുമായി തൃഷ വീണ്ടും പ്രണയത്തിലായെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതിനൊപ്പം തന്‍റെ മറ്റു ചില സുഹൃത്തുക്കളുമായുള്ള വീഡിയോ കോളിന്‍റെ സ്ക്രീന്‍ ഷോട്ടുകളും താരം പങ്കുവച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'30 വയസിനുള്ളിൽ വലിയൊരു സം​ഗീത സംവിധായകനാകണമെന്നായിരുന്നു ആ​ഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'