Entertainment

സൂപ്പർതാരം ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കോവിഡ്; കടന്നുപോയത് ഏറ്റവും മോശപ്പെട്ട സമയത്തിലൂടെയെന്ന് താരം; വിഡിയോ

ഭാര്യ ലോറെൻ നാലും രണ്ടും വയസുള്ള മക്കളായ ജാസ്മിൻ, ടിയാന എന്നിവർക്കാണ് രോ​ഗബാധയുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡ് സൂപ്പർതാരം ഡ്വെയ്ൻ ജോൺസണും കുടുംബത്തിനും കോവിഡ് സ്ഥിരീ‌കരിച്ചു. ഭാര്യ ലോറെൻ നാലും രണ്ടും വയസുള്ള മക്കളായ ജാസ്മിൻ, ടിയാന എന്നിവർക്കാണ് രോ​ഗബാധയുണ്ടായത്. ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയിലൂടെയാണ് താരം രോ​ഗം സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. 

ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെയാണ് കടന്നുപോയത് എന്നാണ് താരം പറഞ്ഞത്. കുടുംബത്തേയും തന്റെ പ്രിയപ്പെട്ടവരേയും സംരക്ഷിക്കുക എന്നതിനാണ് ഏറ്റവും പ്രാധാന്യം നൽകുന്നതെന്നും അതിനാൽ തനിക്ക് മാത്രം കോവിഡ് പോസിറ്റീവായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹിച്ചെന്നും ഡ്വെയ്ൻ കൂട്ടിച്ചേർത്തു. 

കുട്ടികൾക്കു കാര്യമായ പ്രശ്നങ്ങൾ ഉണ്ടായില്ലെങ്കിലും തനിക്കും ഭാര്യയ്ക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായി ഡ്വെയ്ൻ വ്യക്തമാക്കി. കുടുംബസുഹൃത്തുക്കളിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നത്. ഇപ്പോൾ കോവിഡ് മുക്തരായതായും താരം വ്യക്തമാക്കി. ആരാധകർ നിർദേശങ്ങൾ പാലിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് താരം വിഡിയോ അവസാനിപ്പിക്കുന്നത്. മാസ്ക് ധരിക്കുകയും ശാരീരിക അകലം പാലിക്കണമെന്നും താരം വ്യക്തമാക്കി. കൂടാതെ വീട്ടിലെ ആളുകളെ വിളിക്കുന്നതിൽ നിബന്ധനകൾ കൊണ്ടുവരണമെന്നും കൂട്ടിച്ചേർത്തു. ലോക്ക്ഡൗണിനെ തുടർന്ന് മക്കൾക്കൊപ്പം കളിക്കുന്നതിന്റെ നിരവധി വിഡിയോകളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതെല്ലാം വൈറലായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT