Entertainment

സൂഫിയും സുജാതയും റിലീസ് തിയതി മാറ്റി; ജൂലൈ 3ന് ആമസോൺ പ്രൈമിൽ  

പുതിയ റിലീസ് ഡേറ്റ് നിർമ്മാതാവ് വിജയ് ബാബുവാണ് പ്രഖ്യാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

യസൂര്യ നായകനായെത്തുന്ന 'സൂഫിയും സുജാത'യും ആമസോൺ പ്രൈമിൽ ജൂലെെ 3 ന് റിലീസ് ചെയ്യും. ചിത്രം ജൂലൈ രണ്ടാം തിയതി റിലീസ് ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പുതിയ റിലീസ് ഡേറ്റ് നിർമ്മാതാവ് വിജയ് ബാബുവാണ് പ്രഖ്യാപിച്ചത്. 

ആദ്യമായാണ് ഒരു  മലയാള സിനിമ തിയറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ അദിഥി റാവു ആണ് നായികയായെത്തുന്നത്. 

സിനിമയുടെ ഒടിടി റിലീസ് വാർത്തകൾ പുറത്തുവന്നതുമുതൽ ചർച്ചയായ സിനിമയാണ് സൂഫിയും സുജിതയും. ഓൺലൈൻ റിലീസ് തീരുമാനം തിയേറ്റർ വ്യവസായത്തെ ബാധിക്കുമെന്നായിരുന്നു ആരോപണം. ജയസൂര്യയുടെയും നിർമാതാവ് വിജയ്ബാബുവിന്റെയും ചിത്രങ്ങൾ ഇനിമുതൽ തിയേറ്ററിൽ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ഒരു വിഭാ​ഗം തിയേറ്റർ ഉടമകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം സിനിമകൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്നത് തിയേറ്ററുകൾക്ക് വെല്ലുവിളി അല്ലെന്നാണ് വിജയ് ബാബുവിന്റെ പ്രതികരണം. സിനിമ റിലീസ് ചെയ്യാൻ കൊറോണ കാലം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ല. നിലനിൽക്കണം എങ്കിൽ ഈ വഴിയേ ഉളളു എന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT