Entertainment

സൂര്യ ഇഷ്ടമാണോ എന്ന് ചോദിച്ചു, ഉടനെ സമ്മതം മൂളി, അടുത്തമാസം പോയി കല്യാണം കഴിച്ചു: ജ്യോതിക

ടന്‍ സൂര്യയെ വിവാഹം കഴിച്ചതിന് ശേഷം കുറെ കാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം.

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി നല്ല കഥാപാത്രങ്ങള്‍ ചെയ്ത് തെന്നിന്ത്യന്‍ പ്രേഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ജ്യോതിക. നടന്‍ സൂര്യയെ വിവാഹം കഴിച്ചതിന് ശേഷം കുറെ കാലം വിട്ടു നിന്നെങ്കിലും ഇപ്പോള്‍ ചലച്ചിത്രലോകത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് താരം. രണ്ടാമത്തെ വരവില്‍ ജ്യോതിക ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം സ്ത്രീകേന്ദ്രീകൃത വേഷങ്ങളുമാണ്. 

വിവാഹത്തിന് ശേഷം കുറച്ച് നാളത്തേക്ക് എടുത്ത ബ്രേക്കില്‍ ജ്യോതികയ്ക്ക് ഒട്ടും കുറ്റബോധമില്ല. കാരണം സൂര്യയുമായുള്ള വിവാഹം ജ്യോതിക ഏറെ സന്തോഷത്തോടെ എടുത്ത തീരുമാനമാണെന്ന് പറയുന്നു. ആദ്യം സൂര്യ ആയിരുന്നു ജ്യോതികയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുന്നത്. ജ്യോതിക പെട്ടെന്ന് തന്നെ സമ്മതം മൂളുകയും വീട്ടുകാരോട് പറഞ്ഞ് വേഗം വിവാഹം നടത്തുകയുമായിരുന്നു. ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതിക ആ രഹസ്യം തുറന്നു പറഞ്ഞത്.

തന്റെ ജീവിതത്തിലുണ്ടായ വലിയ സന്തോഷ വിവാഹമാണെന്നും ജ്യോതിക വ്യക്തമാക്കി. 'എനിക്ക് ഷൂട്ടിങ് ഇഷ്ടമല്ല. പത്തു വര്‍ഷം ഞാനത് ചെയ്തു. എല്ലാ ദിവസം സെറ്റില്‍ പോയി രാവിലെ മുതല്‍ വൈകുന്നേരം വരെ അവിടെ ചെലവഴിച്ചു. അവസാനം എനിക്കു തന്നെ മടുത്തു. താല്‍പര്യം നഷ്ടപ്പെട്ടു. പണം ഉണ്ടാക്കി. 

വിവാഹം വലിയ സന്തോഷമായിരുന്നു. സൂര്യ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടാമതു ആലോചിക്കാതെ ഞാന്‍ പെട്ടന്നു തന്നെ സമ്മതം മൂളി. വീട്ടുകാര്‍ കൂടി സമ്മതിച്ചപ്പോള്‍ അടുത്ത മാസം തന്നെ വിവാഹം നടത്താന്‍ ഞാന്‍ തയാറാകുകയായിരുന്നു. അധികം ആലോചന ഒന്നും വേണ്ടി വന്നില്ല. അത്രയ്ക്കും സന്തോഷമായിരുന്നു എനിക്ക്'- ജ്യോതിക പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT