Entertainment

'സൂര്യനുകീഴിലുള്ള എല്ലാ മണ്ടത്തരങ്ങളും നമ്മൾ പറഞ്ഞിട്ടുണ്ട്, നീ ഇപ്പോഴും എന്റെ ചോട്ടു ആണ്'; അന‌ിയന് വിവാഹാശംസകൾ നേർന്ന് നവ്യ 

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം

Author : സമകാലിക മലയാളം ഡെസ്ക്

ടി നവ്യാ നായരുടെ സഹോദരൻ രാഹുൽ വിവാഹിതനായി. സ്വാതി ആണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. കോവിഡ് നിയമങ്ങൾ പാലിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. 

സഹോദരനും ഭാര്യയ്ക്കും ആശംസകൾ നേർന്നാണ് നവ്യ വിവാ​ഹചിത്രങ്ങൾ പങ്കുവച്ചത്.

'നമ്മൾ ഒരൂപാട് രാത്രികളിൽ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടുണ്ട്, സൂര്യനുകീഴിലുള്ള എല്ലാ മണ്ടത്തരങ്ങളും നമ്മൾ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കടിക്കുന്നു, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കളിയാക്കുന്നു. നീ ഇത്രയും വലുതായെന്ന് ഒരുക്കലും ഞാനറിഞ്ഞില്ല.. നീ ഇപ്പോഴും എന്റെ ചോട്ടു ആണ്. സ്വാതി, കണ്ണാ, നിങ്ങളെ രണ്ടുപേരെയും ഒത്തിരി സ്‌നേഹിക്കുന്നു.. നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ.. ജീവിതം എന്നത് അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും ജീവിക്കുന്നതിലാണ്, .. എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം .. പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ.'– നവ്യ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT