Entertainment

സൂര്യയുടെ പുതിയ തമിഴ് ചിത്രത്തില്‍ നടി ഉര്‍വശിയും

സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 20ന് മുന്‍പായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

Author : സമകാലിക മലയാളം ഡെസ്ക്

സൂര്യയെ കേന്ദ്രകഥാപാത്രമാക്കി സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ഉര്‍വശിയും അഭിനയിക്കുന്നു. ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനും, വ്യവസായിയുമായ ജിആര്‍ ഗോപിനാഥിന്റെ ജീവിതം പറയുന്ന സൂരറൈ പൊട്ര് എന്ന ചിത്രത്തിലാണ് ഉര്‍വശി അഭിനയിക്കുന്നത്. മലയാളി നടി അപര്‍ണ്ണ ബാലമുരളിയാണ് ഇതിലെ നായിക. 

മാധവന്‍ നായകനായെത്തി മലയാളത്തിലും ശ്രദ്ധനേടിയ 'ഇരുതി സുട്ര്' എന്ന ചിത്രത്തിന്റെ സംവിധായികയാണ് സുധ കൊങ്കാര. അതുകൊണ്ട് തന്നെ കേരളത്തിലെ പ്രേക്ഷകര്‍ വരെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നത്. സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 20ന് മുന്‍പായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

മോഹന്‍ ബാബു, കരുണാസ്, ജാക്കി ഷ്രോഫ്, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിവി പ്രകാശ് കുമറാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം നികേത് ബൊമ്മി റെഡ്ഡിയും.

'ഇരുതിസുട്രിന്' പുറമെ,' ദ്രോഹി', 'ഗുരു' എന്നീ ചിത്രങ്ങളും സുധ സംവിധാനം ചെയ്തിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായെത്തിയ 'അകം' എന്ന മലയാള ചിത്രത്തിന്റെ സംവിധായിക ശാലിനി ഉഷ നായരും സുധ കൊങ്കരയും ചേര്‍ന്നാണ് സൂര്യ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'