Entertainment

സെക്‌സ് പ്രതീക്ഷിച്ചെത്തിയവരെ നിരാശപ്പെടുത്തി ജൂലി 2; ചിത്രം പരാജയമാണെന്ന് റായി ലക്ഷ്മി 

തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജൂലി 2 പരാജയപ്പെട്ടതില്‍ നിരാശയില്ലെന്നാണ് റായി ലക്ഷ്മി പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ജൂലി ടുവിന്റെ ട്രെയിലറും ടീസറും കണ്ട പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയേറ്ററുകളിലേക്കെത്തിയത്. എന്നാല്‍ അത്തരത്തിലുള്ള രംഗങ്ങളൊന്നും ചിത്രത്തിലുണ്ടായിരുന്നില്ല. 

കുടുംബ പ്രേക്ഷകര്‍ സിനിമ കാണാനെത്തതാണ് ചിത്രത്തിന് തിരിച്ചടിയായത്. ടീസറും ട്രെയിലറും കണ്ടവരാരും കുടുംബസമേതം ഈ ചിത്രം കാണാനെത്തില്ല. ആ തരത്തിലാണ് സിനിമയുടെ പ്രമോഷന്‍ നടത്തിയിട്ടുള്ളതെന്ന് റായി ലക്ഷ്മി ചിത്രത്തെ കുറിച്ച് പറഞ്ഞു. 

തിയേറ്ററുകളില്‍ ജൂലി2 പരാജയപ്പെടുമെന്ന് അന്ന് താന്‍ വ്യക്തമാക്കിയതാണ്. ഈ രീതിയിലായിരുന്നില്ല ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് ചെയ്യേണ്ടിയിരുന്നതെന്നും അന്ന് വ്യക്തമാക്കിയിരുന്നെന്നും റായി ലക്ഷ്മി പറഞ്ഞു.

ഇതിനിടെ ജൂലി2 പരാജയമാണെന്ന് സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകം തന്നെ അദ്ദേഹം തന്റെ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. 

അതേസമയം, തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ജൂലി 2 പരാജയപ്പെട്ടതില്‍ നിരാശയില്ലെന്നാണ് റായി ലക്ഷ്മി പറയുന്നത്. ഇതൊരു പാഠമായി എടുക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും താരം വ്യക്തമാക്കി. തന്റെ അടുത്ത ചിത്രത്തിലേക്കുള്ള കരാര്‍ ഇതിനോടകം തന്നെ ഒപ്പുവെച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമായിരുന്നു ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്റെ കഥ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

'വീടിന് താഴെ ബോംബ് പൊട്ടി, എടുത്തെറിയുന്നത് പോലെ തെറിച്ചു വീണു; ചുറ്റും പൊടിയും കണ്ണാടി ചില്ലുകളും'; കശ്മീരിലെ കുട്ടിക്കാലത്തെക്കുറിച്ച് കുണാല്‍ കേമു

ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ ആകാം; അഭിമുഖത്തിലൂടെ നിയമനം !

'ആസിഫ് ഒരു ചക്കരയാണ്; ആരേയും പരിഹസിക്കാന്‍ ശ്രമിച്ചിട്ടില്ല; ഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരുത്താം'; പ്രതികരിച്ച് മീര അനില്‍

കോട്ടയത്തും ഇടുക്കിയിലും ശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു