Entertainment

'സെക്‌സ് ലൈഫിനെക്കുറിച്ച് ചോദിച്ചാല്‍, ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ വരെയിടും, രാജ്യത്തെക്കുറിച്ച് മിണ്ടില്ല'; രണ്‍ബീര്‍- ആലിയ ജോഡിയെ വിമര്‍ശിച്ച് കങ്കണ

'ആലിയയ്ക്ക് 27 വയസ് കഴിഞ്ഞു. 27ാം വയസില്‍ എന്റെ അമ്മയ്ക്ക് മൂന്ന് മക്കളുണ്ട്'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ പുത്തന്‍ പ്രണയജോഡികളായ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനേയും രൂക്ഷമായി വിമര്‍ശിച്ച് കങ്കണ റണൗത്ത്. സ്റ്റാര്‍ കിഡ്‌സ് സെക്‌സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയാറാവുമെന്നും എന്നാല്‍ സ്വന്തം രാജ്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നുമാണ് മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇരുവരേയും യുവതാരങ്ങള്‍ എന്നുവിളിക്കുന്നതിനേയും കങ്കണ ചോദ്യം ചെയ്തു. 

അവരെ എന്തിനാണ് യുവാക്കള്‍ എന്നു വിളിക്കുന്നത്. തലമുറയിലെ യങ് കിഡായ രണ്‍ബീര്‍ കപൂറിന് 36 ആണ് പ്രായം. ആലിയയ്ക്ക് 27 വയസ് കഴിഞ്ഞു. 27ാം വയസില്‍ എന്റെ അമ്മയ്ക്ക് മൂന്ന് മക്കളുണ്ട്. ഇത് നീതീകരിക്കാനാവുന്നതല്ല.' കങ്കണ പറഞ്ഞു. ഈ മാസമാണ് ആലിയയ്ക്ക് 26 വയസ് തികയുന്നത്. രണ്‍ബീറിന് 36 ആണ് പ്രായം. 

ഇതുംകൊണ്ട് അവസാനിപ്പിച്ചില്ല. ഇവരോട് സെക്‌സ് ലൈഫിനെക്കുറിച്ച് ചോദിച്ചാല്‍ അവര്‍ അത് ചര്‍ച്ച ചെയ്യാന്‍ തയാറാവും. ഇന്‍സ്റ്റഗ്രാമില്‍ അതിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യും. എന്നാല്‍ രാജ്യത്തെക്കുറിച്ച് ചോദിച്ചാല്‍ തന്റെ വ്യക്തി താല്‍പ്പര്യമാണെന്ന് പറയുമെന്നാണ് കങ്കണ തുറന്നടിച്ചത്. സംവിധായകന്‍ കരണ്‍ ജോഹറിനേയും താരം രൂക്ഷമായി വിമര്‍ശിച്ചു. 

രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തയാറല്ലെന്ന് ഒരു ഇന്റര്‍വ്യൂവില്‍ രണ്‍ബീര്‍ പറഞ്ഞിരുന്നു. അതിനെതിരേയാണ് താരത്തിന്റെ രോക്ഷ പ്രകടനം. രാജ്യത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യില്ലെന്ന ആറ്റിറ്റിയൂടാണ് കരണ്‍ ജോഹറും സംഘവും വളര്‍ത്തുന്നത് എന്നാണ് കങ്കണ പറയുന്നത്. എന്നാല്‍ തന്നെ തകര്‍ക്കാന്‍ ഇവര്‍ശ്രമിക്കുകയാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

SCROLL FOR NEXT