Entertainment

സെല്‍ഫി എടുക്കാന്‍ ലൈറ്റ് പിടിച്ചുകൊടുത്ത് നടി സംയുക്ത; കയ്യടിച്ച് സോഷ്യല്‍ മീഡിയ; വീഡിയോ

സെല്‍ഫി എടുക്കാന്‍ തന്റെ മുഖത്തേക്ക് തന്നെ ഫ്‌ലാഷ് ലൈറ്റ് പിടിച്ചു കൊടുക്കുന്ന സംയുക്തയെ ആണ് വീഡിയോയില്‍ കാണുന്നത്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് നായികയായ തീവണ്ടിയിലൂടെയാണ് സംയുക്ത മേനോന്‍ സിനിമയിലേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ ജീവാംശമായി എന്ന ഗാനത്തിലൂടെ തന്നെ ആരാധകരുടെ മനസു കീഴടക്കാന്‍ സംയുക്തക്കായി. ഇപ്പോള്‍ ആരാധകരോടുള്ള പെരുമാറ്റത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി വാങ്ങുകയാണ് താരം. സെല്‍ഫി എടുക്കാന്‍ തന്റെ മുഖത്തേക്ക് തന്നെ ഫ്‌ലാഷ് ലൈറ്റ് പിടിച്ചു കൊടുക്കുന്ന സംയുക്തയെ ആണ് വീഡിയോയില്‍ കാണുന്നത്. 

കാറിലിരിക്കുന്ന സംയുക്തയുടെ അടുത്തേക്ക് സെല്‍ഫി എടുക്കാനായി കുറച്ചു പേര്‍ എത്തി. എന്നാല്‍ ഇരുട്ടില്‍ താരത്തെ വ്യക്തമായി കാണാന്‍ സാധിച്ചില്ല. ഇതോടെ തന്റെ ഫോണിന്റെ ഫ്‌ലാഷ് ഓണ്‍ ചെയ്ത് മുഖത്തേക്ക് പിടിച്ച് സെല്‍ഫി  എടുക്കാനുള്ള സൗകര്യം താരം ചെയ്തുകൊടുക്കുകകയായിരുന്നു. നിറഞ്ഞ ചിരിയോടെയാണ് ഓരോ സെല്‍ഫിക്കും താരം പോസ് ചെയ്യുന്നത്. ആരാധകര്‍ക്ക് കൈ കൊടുക്കാനും താരം മടിച്ചില്ല. താരജാഡകളില്ലാത്ത സംയുക്തയുടെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ കയ്യടിവാങ്ങുകയാണ്. ഒരു യമണ്ടന്‍ പ്രേമകഥയുടെ പ്രമോഷനിടെ ആയിരുന്നു സംഭവം. ദുല്‍ഖര്‍ സല്‍മാന്റെ നായികയായാണ് സംയുക്ത എത്തുന്നത്. 

എന്നാല്‍ അതിനൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. താരത്തിന്റെ കാറിനുള്ളില്‍ ലൈറ്റ് ഇല്ലേ എന്നാണ് ചിലരുടെ ചോദ്യം. കയ്യടി നേടാനുള്ള പരിപാടിയാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

കേരളത്തിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

ധർമ്മടത്ത് മൂന്നാമൂഴം തേടി : പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

സുധാകരന് സീറ്റില്ല?; ബിജെപിയിലും അനിശ്ചിതത്വം, ഇറാനോട് കടുപ്പിച്ച് ഖത്തര്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

21 ചരക്കു കപ്പലുകളും 611 ജീവനക്കാരും ഹോർമുസിൽ കുടുങ്ങി, ചർച്ചകളുമായി ഇന്ത്യ

SCROLL FOR NEXT