Entertainment

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലി തെലുങ്ക് താരം; താരത്തിന്റെ കൈപ്രയോഗം ഇത് രണ്ടാം തവണ

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ഷൂട്ടിങ് സെറ്റില്‍ വെച്ച് അസിസ്റ്റന്‍ഡിനെ തല്ലിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സിനിമാ താരങ്ങളെ കാണുമ്പോള്‍ ആരാധകര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പക്ഷെ ആരാധകര്‍ക്ക് നേരെയുണ്ടാകുന്ന താരങ്ങളുടെ പ്രതികരണം അത്ര സുഖകരമാകില്ല. തെലുങ്ക് നടനും, രാഷ്ട്രീയക്കാരനുമായ നന്ദമുറി ബാലകൃഷ്ണനാണ് ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ തല്ലിയത്. 

ആന്ധ്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. ആരാധകനെ അടിക്കുന്ന വീഡിയോ വൈറലാവുകയും, ഇതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. 

ഇത് ആ്ദ്യമായല്ല നന്ദമുറി ബാലകൃഷ്ണന്‍ സംയമനമില്ലാതെ മറ്റൊരാളെ മര്‍ദ്ദിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ഷൂട്ടിങ് സെറ്റില്‍ വെച്ച് ഇയാള്‍ അസിസ്റ്റന്‍ഡിനെ തല്ലിയത്. ഷൂലേയ്‌സ് കെട്ടാന്‍ പറഞ്ഞായിരുന്നു അസിസ്റ്റന്‍ന്റിനെ ബാലകൃഷ്ണന്‍ മര്‍ദ്ദിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ പുറത്തു വന്നപ്പോഴും താരത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT