Entertainment

സൈനയാകാന്‍ ശ്രദ്ധയില്ല; പകരം കോര്‍ട്ടിലിറങ്ങുന്നത് പരിണീതി

ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ സൈനയാവുന്നത് പരിണീതി ചോപ്ര

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാളിന്റെ ജീവിതം പറയുന്ന ചിത്രത്തില്‍ സൈനയാവുന്നത് പരിണീതി ചോപ്ര. നേരത്തെ ശ്രദ്ധ കപൂറിനെയായിരുന്നു സൈനയുടെ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ശ്രദ്ധ ബാഡ്മിന്റണ്‍ പരിശീലനം വരെ ആരംഭിച്ചിരുന്നു. ഇന്ത്യന്‍ പരിശീലകന്‍ പുല്ലേല ഗോപീചന്ദിന്റെ കീഴിലായിരുന്നു ശ്രദ്ധയുടെ പരിശീലനം. അതിനിടെയാണ് അപ്രതീക്ഷിതമായി താരം ചിത്രത്തില്‍ നിന്ന് പിന്‍മാറുന്നത്. 

അമോല്‍ ഗുപ്‌തെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരസ്പര ധാരണയോടെയാണ് ശ്രദ്ധ ചിത്രത്തില്‍ നിന്ന് മാറുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മറ്റ് സിനിമകളുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പിന്‍മാറ്റം. ഒളിംപിക് വര്‍ഷം കൂടിയായ 2020ല്‍ ചിത്രം പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. 

സൈനയെപ്പോലെയൊരു കരുത്തുറ്റ പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. അവസരം അപ്രതീക്ഷിതമായിരുന്നു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ താരമാണ് സൈന. സൈനയെ അവതരിപ്പിക്കാനായി ബാഡ്മിന്റണ്‍ പരിശീലനത്തിനായി പരിണീതി ഒരുങ്ങുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്