Entertainment

'സൈറ കാണിച്ചത് നന്ദികേട്'; രൂക്ഷ വിമര്‍ശനവുമായി രവീണ ടണ്ടന്‍

ആത്മീയത കണ്ടെത്തുന്നത് മനോഹരമാണെന്നും എന്നാല്‍ മറ്റുള്ളവരെ തരംതാഴ്ത്തുന്നത് ശരിയല്ലെന്നും അവര്‍ കുറിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തവിശ്വാസത്തിന് തടസമാകുന്നതിനാല്‍ അഭിനയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി സൈറ വസിം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. താരത്തിന്റെ തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇത് വഴിവെച്ചിരിക്കുന്നത്. സൈറയെ പിന്തുണച്ചും വിമര്‍ശിച്ചും ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. ബോളിവുഡില്‍ നിന്ന് നിരവധി പേരാണ് സൈറയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ സൈറയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് നടിയും നിര്‍മാതാവുമായ രവീണ ടണ്ടന്‍. 

സൈറ വസിം സിനിമയോട് നന്ദികേട് കാട്ടി എന്നാണ് രവീണ പറയുന്നത്. 'രണ്ടു ചിത്രത്തില്‍ മാത്രം അഭിനയിച്ച ഒരാള്‍ സിനിമയോടു നന്ദികേട് കാണിച്ചത് ഒരു വലിയ പ്രശ്‌നമല്ല. അവരുടെ കാഴ്ചപ്പാടുകള്‍ കയ്യില്‍ത്തന്നെ വച്ച്, മാന്യതയോടെ അവര്‍ ഇറങ്ങിപ്പോകട്ടെ എന്നു മാത്രമാണ് ആശംസിക്കാനുള്ളത്.'  രവീണ ട്വിറ്ററില്‍ കുറിച്ചു. 

എന്നാല്‍ രവീണയുടെ രൂക്ഷ വിമര്‍ശനത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തി. തുടര്‍ന്ന് അവര്‍ നിലപാട് മയപ്പെടുത്തി. സൈറയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും അത് അവരുടെ തെരഞ്ഞെടുപ്പാണ് എന്നുമായിരുന്നു പ്രതികരണം. ആത്മീയത കണ്ടെത്തുന്നത് മനോഹരമാണെന്നും എന്നാല്‍ മറ്റുള്ളവരെ തരംതാഴ്ത്തുന്നത് ശരിയല്ലെന്നും അവര്‍ കുറിച്ചു. 

മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് ദേശിയ പുരസ്‌കാര ജേതാവായ സൈറ വസിം സിനിമ ഉപേക്ഷിക്കുകയാണ് എന്ന് പറഞ്ഞത്.  സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നീണ്ട കുറിപ്പില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടാണ് താരം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം അറിയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം തന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു. 

2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൈറ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയമാണ് നേടിയത്. 'ദ സ്‌കൈ ഈസ് പിങ്ക്' എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വരാന്തയില്‍ പോലും കോണ്‍ഗ്രസ് കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ പ്രമേയം

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT