Sonam Kapoor and Deepika Padukone 
Entertainment

സോനം കപൂറിനെ ദീപിക പദുക്കോണാക്കി പാശ്ചാത്യ മാധ്യമങ്ങള്‍; വംശീയതയെന്ന് ദീപിക 

ഒരേ നിറത്തിലുള്ള രണ്ട് പേര്‍ ഒന്നല്ല,പാശ്ചാത്യ മാധ്യമങ്ങള്‍ പേര് തെറ്റിച്ച് നല്‍കുന്നത് അശ്രദ്ധകൊണ്ടല്ലെന്നും ദീപിക

Author : സമകാലിക മലയാളം ഡെസ്ക്

കുറച്ച്‌ മാസങ്ങള്‍ക്ക് മുന്‍പ് ലോസ് ആഞ്ചലസ് വീമാനത്താവളത്തിലെത്തിയ ദീപികയെ പ്രിയങ്ക ചോപ്രയെന്ന്  തെറ്റിദ്ധരിച്ചായിരുന്നു പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഒരു അബദ്ധം ആര്‍ക്കും പറ്റുമെന്ന് പറഞ്ഞ് അതങ്ങ് ക്ഷമിക്കാം. എന്നാലിപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് വീണ്ടും അതേ അബദ്ധം പിണഞ്ഞിരിക്കുകയാണ്. 

കാന്‍സ് ഫിലിം ഫെസ്റ്റിവെല്ലിന്റെ റെഡ് കാര്‍പ്പറ്റിലെത്തിയ സോനം കപൂറിനെ ദീപിക പതുക്കോണായി മാറ്റിയാണ് അമേരിക്കന്‍ ഫോട്ടോ ഏജന്‍സി സോനത്തിന്റെ ചിത്രത്തിന് ക്യാപ്ഷനിട്ടത്. 

എന്നാല്‍ ഇന്തന്‍ താരങ്ങളുടെ പേരുകള്‍ പശ്ചാത്യമാധ്യമങ്ങള്‍ തെറ്റായി നല്‍കുന്നത് മനപൂര്‍വമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. തന്റെ ചിത്രത്തില്‍ പ്രിയങ്ക ചോപ്രയെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് വംശിയതയുടെ ഉദാഹരണമാണെന്നായിരുന്നു ദീപിക പദുക്കോണിന്റെ പ്രതികരണം. 

ഒരേ നിറത്തിലുള്ള രണ്ട് പേര്‍ ഒന്നല്ല. പാശ്ചാത്യ മാധ്യമങ്ങള്‍ പേര് തെറ്റിച്ച് നല്‍കുന്നത് അശ്രദ്ധകൊണ്ടല്ല. വംശിയ വിദ്വേഷമാണ് ഇതിന്റെ പിന്നിലെന്നും ദീപിക വിമര്‍ശിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT