Entertainment

സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പല്ലവിമാരെയും ഗോവിന്ദുമാരെയും കണ്ടു; നൂറു ദിവസം പിന്നിട്ടതിന്റെ സന്തോഷം പങ്കുവെച്ച് പാര്‍വതി (വിഡിയോ)

ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി

Author : സമകാലിക മലയാളം ഡെസ്ക്

പാര്‍വതി പ്രധാന വേഷത്തില്‍ എത്തിയ ഉയരേ മികച്ച വിജയമാണ് നേടിയത്. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമയില്‍ പറഞ്ഞത്. പാര്‍വതിയുടെ പ്രകടനത്തിനൊപ്പം തന്നെ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിക് എന്നിവരുടെ പ്രകടനവും ആരാധക ശ്രദ്ധ നേടി. ചിത്രം നൂറു ദിവസം പൂര്‍ത്തിയാക്കിയതിന് പിന്നാലെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് പാര്‍വതി വിഡിയോ പങ്കുവെച്ചത്. 

ചിത്രത്തിന് മികച്ച പിന്തുണ നല്‍കിയ പ്രേക്ഷകര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നതാണ് വിഡിയോ. ചിത്രം റിലീസ് ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് പല്ലവിമാരുടേയും ഗോവിന്ദുമാരുടേയും സാരിയമാരുടേയും തുറന്നു പറച്ചിലുകള്‍ കണ്ടെന്നും സന്തോഷം തോന്നിയെന്നുമാണ് താരം പറയുന്നത്. കൂടാതെ നിരവധിപേര്‍ തനിക്ക് കത്തുകള്‍ എഴുതിയിരുന്നെന്നും എല്ലാം താന്‍ വായിച്ചിരുന്നെന്നുമാണ് പാര്‍വതി പറയുന്നത്. 

നവാഗതനായ മനു അശോകനാണ് ഉയരെ സംവിധാനം ചെയ്തത്. ബോബി- സഞ്ജയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പി വി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്‌ന, ഷേര്‍ഗ എന്നിവരാണ് ഗൃഹലക്ഷ്മിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം