Entertainment

സ്‌റ്റേജില്‍ നിന്ന് സ്ഥലം കാലിയാക്കാന്‍ നോക്കിയ നസ്രിയയെ ഫഹദ് വിടാതെ ചേര്‍ത്ത് പിടിച്ചു; വീഡിയോ 

'കൊക്കൂണ്‍ 11' ന്റെ പ്രചാരണ പരിപാടിയില്‍ മുഖ്യ അതിഥികളായെത്തിയത് നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നസീമും ആയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കാക്കനാട്: സൈബര്‍ ലോകത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ മറ്റൊരു വശത്ത് സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും സൈബര്‍ സുരക്ഷയ്ക്കും വേണ്ടി സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം കാക്കനാട് നടക്കുകയാണ്. 'കൊക്കൂണ്‍ 11' ന്റെ പ്രചാരണ പരിപാടിയില്‍ മുഖ്യ അതിഥികളായെത്തിയത് നടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയ നസീമും ആയിരുന്നു.

ഇന്‍ഫോ പാര്‍ക്കിലെത്തിയ താരദമ്പതിമാര്‍ക്ക് വന്‍ സ്വീകരണമായിരുന്നു ടെക്കികള്‍ ഒരുക്കിയിരുന്നത്. കൊക്കൂണിന്റെ ടീസര്‍ വീഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു. അതിന് ശേഷമാണ് വേദിയില്‍ ചിരിപടര്‍ത്തിയ മറ്റൊരു സംഭവമുണ്ടായത്. ഉദ്ഘാടനം കഴിഞ്ഞയുടനെ അവിടെ നിന്നും സ്ഥലം വിടാന്‍ നോക്കിയ നസ്രിയയെ ഫഹദ് ചേര്‍ത്ത് പിടിച്ച് കൂടെ നിര്‍ത്തി. പിന്നീട് തന്റെ ഭാര്യയെ ഒരു കൈ കൊണ്ട് ചേര്‍ത്ത് നിര്‍ത്തിയാണ് സംസാരിച്ചത്.

സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് വീട്ടില്‍ നിന്നും വരുന്ന വഴി തന്നോട് നസ്രിയെ ചോദിച്ചതായും ഫഹദ് പറഞ്ഞു. 'ഹൈടെക്കായ എല്ലാ മേഖലകളിലും തട്ടിപ്പ് വര്‍ധിച്ചു. ബാങ്കിങ് മേഖലയിലെ തട്ടിപ്പ് നിത്യസംഭവമായി. സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണ്'- ഫഹദ് പറഞ്ഞു.

എറണാകുളം റേഞ്ച് ഐ.ജി. വിജയ് സാഖറെ, സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ്, ടി.സി.എസ്. വൈസ്. പ്രസിഡന്റ് ദിനേശ് തമ്പി എന്നിവര്‍ സംസാരിച്ചു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഒക്ടോബര്‍ അഞ്ചിനും ആറിനുമാണ് സെമിനാര്‍. സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ദ്ധര്‍ ക്ലാസുകള്‍ നയിക്കും.

കേരള പോലീസ്, ജിടെക്, ഐ.ടി. മിഷന്‍, എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോര്‍ ദി പോലീസിങ് ഓഫ് സൈബര്‍ സ്‌പേസും (പോളിസിബ്), ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് അസോസിയേഷനും (ഇസ്ര) സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പു കാലത്ത് ഉല്ലാസ യാത്ര, തോല്‍ക്കുമ്പോള്‍ നിലവിളി, രാഹുലിന്റെ ശ്രമം ജെന്‍സിയെ പ്രകോപിപ്പിക്കാന്‍; മറുപടിയുമായി ബിജെപി

'മന്ത്രി അപമാനിച്ചതായി കരുതുന്നില്ല'; സജി ചെറിയാനെതിരായ പരാമര്‍ശം തിരുത്തി വേടന്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം, വിസ തട്ടിപ്പ്; യുവതി പിടിയില്‍

എസ്‌ഐആറിനെതിരെ കേരളം സുപ്രീംകോടതിയിലേയ്ക്ക്; നിയമപരമായി എതിര്‍ക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

അയൺ ബോക്സിലെ കറ എങ്ങനെ കളയാം

SCROLL FOR NEXT