Entertainment

സ്ഫടികം രണ്ടാം ഭാ​ഗം; പൊലീസ് കേസെടുത്തു

ടീസർ ഇറക്കിയ ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെയാണ് ‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പാലാ: സ്ഫടികം സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നുവെന്ന് അവകാശപ്പെട്ട് ടീസർ പുറത്തിറക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. മോഹൻലാൽ നായകനായി അഭിനയിച്ച സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മാട്ടേലിന്റെ അനുമതിയില്ലാതെ രണ്ടാം ഭാഗം ചിത്രീകരിക്കാൻ ശ്രമിച്ചതിനാണു ടീസർ ഇറക്കിയ ഏഴാച്ചേരി സ്വദേശി കടയ്ക്കൽ ബിജുവിനെതിരെ ‍പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഭദ്രൻ മാട്ടേൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. 

യുട്യൂബിൽ പ്രചരിച്ച ടീസറിൽ പഴയ ചിത്രത്തിലെ കഥാപാത്രങ്ങളെ വികലമായാണു ചിത്രീകരിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഭദ്രന്റെയോ മറ്റു ചലച്ചിത്ര പ്രവർത്തകരുടെയോ അനുമതിയില്ലാതെയാണ് രണ്ടാം പതിപ്പിനു പ്രചാരണം നൽകിയിരിക്കുന്നത്. ഇതിനെതിരെ പകർപ്പവകാശ നിയമപ്രകാരമാണു ഭദ്രൻ പൊലീസിൽ പരാതി നൽകിയത്. ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

Today's Rashi Phalam August 15 | പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമയം

ആശങ്കപ്പെടേണ്ട, എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

80ാം സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യ'യ്ക്ക് 600ാം ടെസ്റ്റ് മത്സരം; ലങ്കൻ 'പരീക്ഷണം' തുടങ്ങുന്നു

'അപ്പടിയെ സ്‌ട്രൈറ്റ് കേരള'; മമ്മൂട്ടിയെ ഗൂഗിള്‍ മാപ്പ് ചുറ്റിച്ചു; 10 കിലോമീറ്റര്‍ വഴികാട്ടിയായി പാണ്ഡ്യന്‍