Entertainment

സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട്, ഇതില്‍ ഏതാണ് മനസിലാവാത്തത്; പേടിച്ച് വിറച്ച് രജിഷ, ജൂണ്‍ മേക്കിങ് വീഡിയോ കാണാം

ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള കാലഘട്ടം പറഞ്ഞ ചിത്രത്തില്‍ ഗംഭീര മേക്കോവറിലായിരുന്നു രജിഷ എത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രമാണ് ജൂണ്‍. വന്‍ മേക്കോവറില്‍ ഒരു പ്ലസ്ടു വിദ്യാര്‍ത്ഥിനിയായാണ് രജിഷ ഈ ചിത്രത്തിലെത്തിയത്. ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള കാലഘട്ടം പറഞ്ഞ ചിത്രത്തില്‍ ഗംഭീര മേക്കോവറിലായിരുന്നു രജിഷ എത്തിയത്.

ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയില്‍ കാണാത്ത രസകരമായ പിന്നാമ്പുറ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിനു വേണ്ടി അണിയറക്കാര്‍ എടുത്ത തയാറെടുപ്പുകളും ലൊക്കേഷനിലെ രസകരമായ കാഴ്ചകളും വിഡിയോയില്‍ കാണാം. 

ചിത്രത്തില്‍ മൊട്ടച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവിയും രജിഷയും ചിത്രീകരണത്തിനിടെ ബൈക്കില്‍ നിന്നും വീഴുന്ന രംഗവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിനും ആട് 2 നും ശേഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂണ്‍. ക്യാമറയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളാണ്. 

അഹമ്മദ് കബീര്‍ എന്ന നവാഗതനായിരുന്നു ജൂണിന്റെ സംവിധായകന്‍. രജിഷയെ കൂടാതെ ജോജു, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT