Entertainment

സ്റ്റൈൽ‌ മന്നൻ വരുന്നു പേട്ടയുമായി; പൊങ്കലിന് തിയേറ്ററുകളിൽ

സ്റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സ്റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും. സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. സിമ്രാനും രജനികാന്തുമുള്ള ചിത്രത്തിന്‍റെ സ്പെഷ്യല്‍ പോസ്റ്റര്‍ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. 

വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹയടക്കം വന്‍ താരനിരയും  രജനികാന്തിനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.  ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്. 

പകല്‍ ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമായ ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

പേട്ടയ്ക്ക് മുൻപ് 2.0 ആണ് രജനികാന്തിന്‍റെ പുറത്തിറങ്ങാനുളള ചിത്രം. നവംബര്‍ 29 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2010 ല്‍ പുറത്തിറങ്ങിയ എന്തിരന്‍റെ തുടര്‍ച്ചയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ