Entertainment

'സ്വന്തം നാടിനെതിരേ ചിന്തിക്കുന്ന സമൂഹത്തെ വേറെ എവിടെയും കാണാനാകില്ല, കേരളം ഭാരതത്തില്‍ അല്ലെന്ന് വീണ്ടും തെളിയിച്ചു'

ബിജെപിയ്ക്ക് ഒരു സീറ്റുപോലും കിട്ടാത്തതില്‍ കേരള ജനതയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍

Author : സമകാലിക മലയാളം ഡെസ്ക്

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍മോദി സര്‍ക്കാര്‍ മികച്ച വിജയമാണ് നേടിയത്. എന്നാല്‍ ഇത്തവണയും കേരളത്തില്‍ അക്കൗണ്ടു തുറക്കാന്‍ ബിജെപിക്കായില്ല. ബിജെപിയ്ക്ക് ഒരു സീറ്റുപോലും കിട്ടാത്തതില്‍ കേരള ജനതയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാജസേനന്‍. കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അദ്ദേഹം പറയുന്നത്. സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ലെന്നും രാജസേനന്‍ പറയുന്നു. 

രാജസേനന്റെ വാക്കുകള്‍; 

ഭാരതം ബിജെപിയും നരേന്ദ്രമോദിയും ചേര്‍ന്ന് എടുക്കുകയാണെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ അത് സംഭവിച്ചു. ഭാരതം ബിജെപിയും മോദി ജിയും ചേര്‍ന്ന് എടുത്തുകഴിഞ്ഞു. ഇനി ഒരിക്കലും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തിരിച്ചു നല്‍കാന്‍ കഴിയാത്തൊരു അസാമാന്യവിജയത്തോടു കൂടി എടുത്തു. 

എന്നാല്‍ കേരളം ഭാരതത്തില്‍ അല്ല എന്ന് നമ്മള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു എന്നതാണ് ദുഃഖകരമായ സത്യം. ശ്രീ കുമ്മനവും സുരേന്ദ്രനും സുരേഷ് ഗോപിയും ഒക്കെ ഇവിടെ തോറ്റപ്പോള്‍ തോറ്റത് നന്മയും വിശ്വാസവും മാത്രമാണ്. ജയിച്ചതാണെങ്കിലോ കുറേ അഴിമതിയും അക്രമവും. കാലാകാലങ്ങളായി നമ്മള്‍ ഇതുപോലെ മണ്ടത്തരം കാണിച്ച് അത് തെളിയിച്ചതുമാണ്. ഇനിയും അനുഭവിക്കുക. പക്ഷേ ഒരുകാര്യം, സ്വന്തം നാടിനെതിരായി ഇങ്ങനെ ചിന്തിക്കുന്നൊരു സമൂഹം കേരളത്തിലല്ലാതെ ലോകത്തില്‍ എവിടെയും കാണാന്‍ സാധിക്കില്ല. സങ്കടമുണ്ട് ഒരുപാട് വിഷമവുമുണ്ട്.നന്ദി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'