Entertainment

'സ്വന്തമായി പ്രൊഡക്ഷൻ ഹൗസ് എന്ന സ്വപ്നം, പേരിട്ട് കാത്തിരുന്നു, എന്നാൽ ആ പേരിന് ഇങ്ങനെയും അർത്ഥമുണ്ടായിരുന്നു'

അനന്തത എന്ന് അർത്ഥം വരുന്ന എയ്ക എന്ന പേരും അദ്ദേഹം തെരഞ്ഞെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

റയാൻ ഒരുപാട് കഥകളും നിറമുള്ള സ്വപ്നങ്ങളും ബാക്കിയാക്കിയാണ് സച്ചി മറഞ്ഞത്. ഇപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് പറയുകയാണ് കലാസംവിധായകനും സുഹൃത്തുമായ മനു ജ​ഗദ്. സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് സച്ചി ചിന്തിക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു. അനന്തത എന്ന് അർത്ഥം വരുന്ന എയ്ക എന്ന പേരും അദ്ദേഹം തെരഞ്ഞെടുത്തിരുന്നു. എന്നാൽ അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര എന്നുകൂടി ആ പേരിന് അർത്ഥമുണ്ടായിരുന്നു എന്നാണ ഫേയ്സ്ബുക്കിൽ മനു കുറിക്കുന്നത്. തന്റെ രാഷ്ട്രീയം പറയാനുള്ള ശക്തമായ വേദിയായിട്ടാണ് സച്ചി പ്രൊഡക്ഷൻ ഹൗസിനെ കണ്ടിരുന്നത്. ഇതിലൂടെയാവും തന്റെ ആദ്യ രാഷ്ട്രീയ ചിത്രം പുറത്തുവരികയെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്വപ്നങ്ങളെല്ലാം പാതിയിൽ ഉപേക്ഷിച്ചാണ് അദ്ദേഹത്തിന്റെ മടക്കം.

കുറിപ്പ് വായിക്കാം

തുരുമ്പിച്ച നമ്മുടെ സ്വപ്‌നങ്ങൾ ..
അല്ലേ സച്ചിയേട്ടാ ...
സ്വന്തമായൊരു പ്രൊഡക്ഷൻ ഹൗസ് ...
ഒരുപാട് പേരുകൾ മാറിമാറി അവസാനം സച്ചിയേട്ടൻ തന്നെ തിരഞ്ഞെടുത്തൊരു പേര്..
' eika ' അനന്തത .. a symbol of infinity. Which leads to the Next Life .. അടുത്ത ജന്മത്തിലേക്കുള്ള അനന്തമായ യാത്ര... ഈ പേരിനു ഇത്രയും അർത്ഥങ്ങളുണ്ടായിരുന്നു.
വാക്കുകൾ കൊണ്ട് നെഞ്ചോട് ചേർത്തപ്പോ ..സ്നേഹക്കൂടുതൽ കൊണ്ട് ശ്വാസംമുട്ടിയിരുന്നു പലപ്പഴും ..
ഇതെന്റെ വിധിയാണ്‌ ...എന്റെ ഭാഗ്യമില്ലായ്മയാണ് .. സിനിമയിൽ എന്തിനും ആണൊരുത്തനായ ഏട്ടനുണ്ട് എന്ന് ഞാൻ ഒരുപാട് സന്തോഷിച്ചോ.. അറിയില്ല..
ഒന്നിച്ചൊരു കൈകോർക്കാൻ നേരം അവിടെയുമെത്തി എന്റെ ദുർവിധി . ആ നല്ല മനസ്സിന് വേദനിക്കാതെ എന്റെ നന്മയ്ക്കു എന്നൊരു കള്ളത്തരം പറഞ്ഞൊഴിഞ്ഞു.
അവസാനനിമിഷം ഒഴിവാക്കപ്പെട്ടെങ്കിലും ആ ഗംഭീരസിനിമയുടെ വിജയം മനസ്സുകൊണ്ട് ഞാനൊരാഘോഷമാക്കിയിരുന്നു..
അത്രയ്ക്ക് നിങ്ങളെ ഞാനെന്റെ സ്വന്തമാക്കിയിരുന്നു സച്ചിയേട്ടാ ..
നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകൾ മതിയെനിക്കീ ജന്മം മുഴുവൻ ...നിങ്ങളെ മറക്കാതിരിക്കാൻ ..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം