Entertainment

'സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്‍'; അഹാന പറയുന്നു

ബെഡ്‌റൂമില്‍ കയറുന്നതിന് മുന്‍പേ എല്ലാവരും മൊബൈല്‍ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന

സമകാലിക മലയാളം ഡെസ്ക്

അഹാനയെ കാണുന്നവര്‍ ആദ്യം നോക്കുക ആ കണ്ണകളിലാണ്. അത്രയേറെ ആകര്‍ഷണമാണ് ആ കണ്ണുകള്‍. വെറും മൂന്ന് സിനിമകള്‍ കൊണ്ടാണ് ആരാധകരുടെ ഇഷ്ടം  കൈക്കുമ്പിളിലാക്കിയ ഇരുപത്തിനാലുകാരി. സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടനെന്നാണ് ട്രോളന്‍മാര്‍ അച്ഛനെ വിളിക്കുന്നതെന്ന് അഹാന പറയുന്നു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ തുറന്നുപറച്ചില്‍.

യെസ്, ഞങ്ങളുടേത് സ്‌പെഷല്‍ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിര്‍ബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂര്‍ ഉറങ്ങാം. ബെഡ്‌റൂമില്‍ കയറുന്നതിന് മുന്‍പേ എല്ലാവരും മൊബൈല്‍ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന. ഇതില്‍ വലിയൊരു മണി മാനേജ്‌മെന്റ് കൂടിയുണ്ട്. ഞങ്ങള്‍ നാലു പേരും നാലു മുറിയില്‍ കിടന്നാല്‍ സ്വാഭാവികമായും നാല് ഏസി കൂടുതല്‍ പ്രവര്‍ത്തിപ്പിക്കേണ്ടേ? ഇതാകുമ്പോള്‍ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയെന്ന് അഹാന പറയുന്നു.

സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏക നടന്‍. ട്രോളന്‍മാര്‍ അച്ഛനെ വിളിക്കുന്നതാണ്. ഞങ്ങളെല്ലാവരും ഇത്തരം തമാശകള്‍ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെണ്‍മക്കളെ വളര്‍ത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്. അതില്‍ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്. 

എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം എനിക്ക് ഷൂട്ടുണ്ടെങ്കില്‍ അതിന്റെ തിരക്ക്. അച്ഛന്‍ എത്രനേരം വേണമെങ്കിലും വീട്ടില്‍ തന്നെയിരിക്കും. വീട്, മുറ്റം അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടില്‍ പൂട്ടിയിട്ടാല്‍ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛന്‍ അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങള്‍ മക്കളില്‍ അടിച്ചേല്‍പിക്കാറില്ല അഹാന പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT