Entertainment

'സ്വവര്‍ഗാനുരാഗിയായതിനാല്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചു, ഞാന്‍ തെരുവിലാണ്'; സഹായം അഭ്യര്‍ത്ഥിച്ച് ജാക്കി ചാന്റെ മകള്‍

'സ്വവര്‍ഗാനുരാഗത്തെ വെറുക്കുന്ന മാതാപിതാക്കളായതിനാല്‍ മാസങ്ങളായി ഞങ്ങള്‍ക്ക് വീടില്ല'

സമകാലിക മലയാളം ഡെസ്ക്


'തനിക്ക് വീടില്ല, തെരുവിലാണ് താമസിക്കുന്നത്, സഹായിക്കണം.' സഹായം അഭ്യര്‍ത്ഥിച്ച് നിരവധി വീഡിയോകള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. എന്നാല്‍ ഈ വീഡിയോ കുറച്ച് സ്‌പെഷ്യലാണ്. കാരണം ഇവിടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത് പ്രമുഖ നടന്‍ ജാക്കി ചാന്റെ മകളും കാമുകിയുമാണ്. സ്വവര്‍ഗാനുരാഗിയായതിനാല്‍ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ഇപ്പോള്‍ തെരുവിലാണ് കഴിയുന്നതെന്നുമാണ് ജാക്കി ചാന്റെ മകള്‍ എറ്റ എന്‍ജി പറയുന്നത്. ഏറ്റയുടെ ലെസ്ബിയന്‍ പാര്‍ട്ണര്‍ ആന്‍ഡി ഓട്ടമനൊപ്പമാണ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. 

സ്വവര്‍ഗാനുരാഗത്തെ വെറുക്കുന്ന മാതാപിതാക്കളായതിനാല്‍ മാസങ്ങളായി ഞങ്ങള്‍ക്ക് വീടില്ല. പാലത്തിന് അടിയിലും മറ്റുമാണ് കൂടുതലും തങ്ങള്‍ ഉറങ്ങുന്നതെന്നും വീഡിയോയില്‍ 18 കാരിയായ എറ്റ പറയുന്നു. സഹായം ചോദിച്ചു ചെല്ലുന്ന സ്ഥലങ്ങളില്‍ നിന്നൊന്നും തങ്ങള്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആന്‍ഡിയുടെ സൂഹൃത്താണ് തങ്ങളെ സഹായിച്ചിരുന്നതെന്നും എന്നാല്‍ അവര്‍ക്ക് ഞങ്ങളെ കൂടെ താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അതിനാലാണ് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും എറ്റ പറഞ്ഞു.

എറ്റയുടെ കാമുകി ആന്‍ഡി കാനഡയില്‍ ടീച്ചറായി ജോലി ചെയ്യുന്ന 30 കാരിയാണ്. നടിയും മുന്‍ ബ്യൂട്ടി ക്യൂനുമായ എലെയ്ന്‍ എന്‍ജിയുടെ മകളാണ് എറ്റ. സഹായം അഭ്യര്‍ത്ഥിച്ചതിന് എലെയ്ന്‍ രൂക്ഷമായ ഭാഷയിലാണ് എറ്റയെ വിമര്‍ശിച്ചത്. പണമില്ലെങ്കില്‍ ജോലി ചെയ്ത് ജീവിക്കണം എന്നാണ് അമ്മ പറഞ്ഞത്. ആന്‍ഡി മകളുടെ ജീവിതത്തില്‍ മോശം സ്വാധീനമാണ് ചെലുത്തിയതെന്നും ജാക്കി ചാന്റെ പേര് പറഞ്ഞ് സഹായം അഭ്യര്‍ത്ഥിച്ചത് ശരിയായില്ലെന്നും എലെയ്ന്‍ പറഞ്ഞു. അമ്മയും മകളും ദീര്‍ഘനാളായി പിണങ്ങിക്കഴിയുകയാണ്. അമ്മയുമായി തെറ്റിയതിന്റെ പേരില്‍ എറ്റ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍ വീഡിയോയെക്കുറിച്ച് പ്രതികരിക്കാന്‍ ജാക്കി ചാന്‍ തയാറായിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യക്തിഗത വിവരങ്ങള്‍ക്ക് എന്താണ് സുരക്ഷ?, ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; മുഖ്യമന്ത്രിയുടെ ഓഫിസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

ഇംഗ്ലണ്ടിനെ തളയ്ക്കാൻ സ്പിൻ കെണി, പാകിസ്ഥാന് ഇന്ന് നിർണായക പോരാട്ടം

കൊതുക് കടിച്ച പാടും ചൊറിച്ചിലും മാറ്റാൻ ചില പൊടിക്കൈകൾ

'ഈ സേവനത്തിന്‍റെ പേരാണ് പുണ്യം, കണ്ട് പഠിക്കണം'; മന്ത്രി സജി ചെറിയാനെ പ്രശംസിച്ച് ടിനി ടോം

ബാങ്ക് ലോക്കറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയാല്‍ എന്തു ചെയ്യണം?, ചട്ടം പറയുന്നത് ഇങ്ങനെ

SCROLL FOR NEXT