Entertainment

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ : പെപ്പെയുടെ നായികയായി പുതുമുഖം അശ്വതി 

ഡാന്‍സറും യോഗ പരിശീലകയുമായ അശ്വതി ബെറ്റി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത് അംഗമാലി ഡയറീസിലൂടെ ശ്രദ്ധനേടിയ ആന്റണി വര്‍ഗീസ് നായകനാകുന്ന സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തില്‍ പുതുമുഖം അശ്വതി മനോഹരന്‍ നായികയാകുന്നു. ഡാന്‍സറും യോഗ പരിശീലകയുമായ അശ്വതി ബെറ്റി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. 

'ഓഡിഷനില്‍ പങ്കെടുത്തതിന് ശേഷമാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നോട് വളരെയധികം ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമാണ് ബെറ്റിയുടേത്. കഥയില്‍ വ്യക്തമായ സ്ഥാനമുണ്ട് ബെറ്റിക്ക്', ആദ്യ കഥാപാത്രത്തെകുറിച്ചുള്ള വിശേഷങ്ങള്‍ അശ്വതി പങ്കുവയ്ക്കുന്നു. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ കൂടെയാണ് ബാക്കിയുള്ളതെന്നും ഇതുവരെ എല്ലാം വളരെ നന്നായി തന്നെയാണ് മുന്നോട്ട് പോയതെന്നും അശ്വതി പറഞ്ഞു. 

തനിക്ക് അഭിനയത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലെന്നും അതുകൊണ്ടുതന്നെ അത്ര അനായാസമായി സിനിമ ചെയ്യാന്‍ സാധിക്കുന്നു എന്ന് പറയാനാകില്ലെന്നും അശ്വതി പറഞ്ഞു. റോള്‍ വെല്ലുവിളി നിറഞ്ഞതാണോ എന്നുപോലും പറയാറായിട്ടില്ല താനെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു. 

ഒറ്റരാത്രിയില്‍ ചിത്രത്തിലെ നായകനായ ജേക്കബ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ പ്രമേയം. ജേക്കബായി ആന്റണി വര്‍ഗീസ് എത്തുമ്പോള്‍ ചെമ്പന്‍ വിനോദും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT