Entertainment

സ്വാതന്ത്ര്യദിനത്തിൽ റിപ്പബ്ലിക് ദിനാശംസയുമായി നടി; പുലിവാല് പിടിച്ച് ഇഷ 

ട്രോളുകൾ നിറഞ്ഞതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഇഷ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ഇഷാ ഗുപ്തയുടെ സ്വാതന്ത്ര്യദിന സന്ദേശം വിവാദത്തിൽ. സ്വാതന്ത്ര്യദിനത്തിൽ റിപ്പബ്ലിക് ദിനാശംസ നേർന്ന് പുലിവാല് പിടിച്ചിരിക്കുകയാണ് ഇഷ‌. ട്വിറ്ററിൽ ആയിരുന്നു നടി ആശംസകൾ നേർന്നത്. ഒരു ചിത്രത്തിനൊപ്പമാണ് റിപ്പബ്ലിക് ദിനാശംസ നേർ‌ന്നുകൊണ്ടുള്ള ഇഷയുടെ ട്വീറ്റ് എത്തിയത്. 

ട്രോളുകൾ നിറഞ്ഞതോടെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ഇഷ അറിയിച്ചു. തന്റെ അക്കൗണ്ടിൽ നിന്ന് വരുന്ന മെസേജുകൾക്ക് മറുപടി നൽകരുതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു താരം. 

കുറച്ചുസമയത്തിനുള്ള അക്കൗണ്ടിന്റെ നിയന്ത്രണം തിരിച്ചുകിട്ടിയെന്നും ഇഷ അറിയിച്ചു. ഒടുവിൽ പഴയ ട്വീറ്റ് ഡലീറ്റ് ചെയ്ത് സ്വാതന്ത്ര്യദിന ആശംസ കുറിക്കുകയായിരുന്നു ഇഷ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി