Entertainment

'സ്വിംസ്യൂട്ടിട്ട് പ്രകോപിപ്പിക്കുകയും മിടൂ എന്ന് കരയുകയും ചെയ്യും', വിമര്‍ശനങ്ങള്‍ക്ക് നീന്തല്‍ വേഷത്തില്‍ തന്നെ മറുപടി നല്‍കി സോന 

ആരും നിശ്ചയിക്കുന്ന ബോക്‌സിനുള്ളിലേക്ക് പരുവപ്പെടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സോന

Author : സമകാലിക മലയാളം ഡെസ്ക്

സ്വിംസ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് വീണ്ടും നീന്തല്‍ വേഷത്തില്‍ ചിത്രങ്ങളിട്ട് മറുപടി നല്‍കി ഗായിക സോന മൊഹപത്ര. 2020നെ സ്വാഗതം ചെയ്തുകൊണ്ട് സോന കഴിഞ്ഞ ദിവസം പങ്കുവച്ച സ്വിംസ്യൂട്ട് ചിത്രത്തിനുനേരെ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. അവധിയാഘോഷത്തിനിടെ പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് താരം പങ്കുവച്ചത്.

പ്രകോപിപ്പിക്കുന്ന തരത്തില്‍ വേഷം ധരിക്കുകയും മീ ടൂ എന്ന് പറഞ്ഞു കരയുകയും ചെയ്യും എന്ന് ആക്ഷേപിച്ച് സോനയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ചിലരാകട്ടെ സോനയെപ്പോലെ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ഒരാളില്‍ നിന്ന് പ്രതീക്ഷിക്കാത്തത് കണ്ടു എന്ന തരത്തിലാണ് അഭിപ്രായപ്രകടനം നടത്തിയത്. കൂടുതല്‍ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ക്കൊക്കെ സോന മറുപടി നല്‍കിയത്. താന്‍ ആരും നിശ്ചയിക്കുന്ന ബോക്‌സിനുള്ളിലേക്ക് പരുവപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സോന കുറിച്ചിരുന്നു. 

ഇതിനുപിന്നാലെ ഹെയര്‍സ്റ്റൈലിസ്റ്റും മുന്‍ ബിഗ് ബോസ് താരവുമായ സപ്‌ന ഭവാനിയുമായി താരം ട്വിറ്റര്‍ യുദ്ധത്തിലും ഏര്‍പ്പെട്ടു. കുറച്ചു വസ്ത്രം ധരിക്കുകയും അത് ഫെമിനിസമാണെന്ന് ധരിക്കുകയും ചെയ്യുന്നവരെക്കൊണ്ട് മടുത്തെന്നും പുതിയ വീക്ഷണങ്ങള്‍ കാണാനാഗ്രഹിക്കുന്നെന്നും കുറിച്ചുള്ള സപ്‌നയുടെ ട്വീറ്റാണ് സോനയെ പ്രകോപിപ്പിച്ചത്. ഇത് ഇരുവര്‍ക്കുമിടയില്‍ സമൂഹമാധ്യമത്തില്‍ തുറസ്സായ ഒരു വാക്ക്‌പോരിനാണ് വഴിവച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍