ചെന്നൈ : മകനൊപ്പമുള്ള സ്വിമ്മിംഗ്പൂള്‍ ചിത്രം പങ്കുവെച്ച സൗന്ദര്യ രജനീകാന്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. ഇതിന് പിന്നാലെ സൗന്ദര്യ ചിത്രം തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ നിന്നും ഡിലീറ്റ് ചെയ്തു. ചെന്നൈയിലെ കൊടും വരള്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു സ്വിമ്മിംഗ് പൂള്‍ ചിത്രത്തിനെതിരെ നവമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
നല്ല ഉദ്ദേശത്തോടെയായിരുന്നു താന്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ തമിഴ്‌നാട് നേരിടുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വിമര്‍ശനം ഉള്‍ക്കൊള്ളുന്നതായും, താന്‍ മുമ്പ് പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തതായും അറിയിച്ച് സൗന്ദര്യ രജനീകാന്ത് വിശദീകരണക്കുറിപ്പ് ഇടുകയും ചെയ്തു.
 
Removed the pictures shared in good spirit from my #TravelDiaries considering the sensitivity around the current #WaterScarcity we are facing
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates