Entertainment

സൗന്ദര്യയുടെ ജീവിതം സിനിമയാകുമ്പോള്‍ ആരാകും നടിയെ വെള്ളിത്തിരയിലേക്ക് പകര്‍ത്തുക!!!

സൗന്ദര്യയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. 

Author : സമകാലിക മലയാളം ഡെസ്ക്

ടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം മഹാനടിക്ക് സിനിമാ ലോകത്ത് നിന്നും തികഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മഹാനടിയുടെ പാത പിന്തുടര്‍ന്ന് നടി സൗന്ദര്യയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തുന്നതായി റിപ്പോര്‍ട്ട്. വളരെ ചെറുപ്പത്തില്‍ തന്നെ ലോകത്തോട് വിടപറഞ്ഞ സൗന്ദര്യയുടെ മരണവാര്‍ത്ത ഏറെ ദുഖത്തോടെയായിരുന്നു ആരാധകര്‍ കേട്ടത്. 

താരത്തിനെ ഒന്നുകൂടി വെള്ളിത്തിരയില്‍ കാണാന്‍ കഴിയുക എന്നാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമുള്ള കാര്യമായിരിക്കും. പെലി ചൂപുല്ലു എന്ന സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ നിര്‍മ്മാതാക്കളാണ് സൗന്ദര്യയുടെ ജീവിത കഥ പറയുന്ന ചിത്രമൊരുക്കുന്നത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സൗന്ദര്യയെ അവതരിപ്പിക്കുന്നത് ആരായിരിക്കും എന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ആകാംക്ഷയുണ്ട്. 

കന്നഡ സിനിമയിലെ പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ കെപി സത്യനാരായണന്റെ മകളായ സൗന്ദര്യ കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടാണ് സിനിമാരംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് തമിഴിലും തെലുങ്കിലും നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റുകളായ പടയപ്പാ, അരുണാചലം തുടങ്ങിയവയില്‍ സൗന്ദര്യ നായികയായി. കിളിച്ചുണ്ടന്‍ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് തുടങ്ങി വളരെ കുറച്ച് മലയാളം സിനിമയില്‍ മാത്രമേ സൗന്ദര്യ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായി മാറി. 2004 ല്‍ ഹെലികോപ്ടര്‍  തകര്‍ന്ന് വീണായിരുന്നു സൗന്ദര്യയുടെ മരണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live: കിഫ്ബിക്ക് വിദഗ്ധ സമിതി, എന്‍പിഎസ് പരിഷ്‌കരിക്കും; വമ്പന്‍ പ്രഖ്യാപനങ്ങളില്ലാതെ സംസ്ഥാന ബജറ്റ്

യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് കസേരക്കളി; 'സീറ്റ് വിട്ടുതരില്ലെന്ന്' മീനാക്ഷി; ചുമതലയേൽക്കാനാകാതെ റീന മടങ്ങി

'മലയാളത്തിലേക്ക് വരുന്നു എന്ന് പറയുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും പ്രതീക്ഷിക്കും; കറക്ടായ പടം ചെയ്യണമെന്നുണ്ടായിരുന്നു'

'കിമോതെറാപ്പി നേരത്തേയുള്ള ആർത്തവവിരാമത്തിലേക്ക് നയിച്ചു, കാൻസർ ആണെന്ന് പുറത്തുപറയരുതെന്ന് ഒരുപാട് പേർ ഉപദേശിച്ചു'; ലിസ റേ