Entertainment

സൗബിനെ ചേര്‍ത്ത് പിടിച്ച് ആസിഫ് അലി; വികൃതി ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍ കാണാം

ചടങ്ങിനിടെ സൗബിന്റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന ആസിഫിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെുന്ന ചിത്രമാണ് 'വികൃതി'. ശനിയാഴ്ച വൈകീട്ട് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് നടന്നിരുന്നു. ആസിഫ് അലിയും ചടങ്ങിനെത്തിയിരുന്നു. സിനിമയില്‍ ബിജിബാല്‍ സംഗീതം നല്‍കിയ പാട്ടുകളുടെ പ്രകാശനം ആസിഫ് അലിയാണ് നിര്‍വ്വഹിച്ചത്. 

ചടങ്ങിനിടെ സൗബിന്റെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന ആസിഫിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. വികൃതിയില്‍ അഭിനയിക്കുന്ന മറ്റ് താരങ്ങളും കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു. സുരഭി ലക്ഷ്മി, സുധി കോപ്പ, വിന്‍സി എന്നിവരും ഓഡിയോ ലോഞ്ചിനെത്തിയിരുന്നു. ഇവരുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 

നവാഗതനായ എംസി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇര്‍ഷാദ്, ബാലു വര്‍ഗീസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി, പൗളി വത്സന്‍. ഭഗത് മാനുവല്‍, സുധീ!ര്‍ കരമന, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

പുതുമുഖം വിന്‍സി അലോഷ്യസ്യാണ് നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിന്‍സി അലോഷ്യസ്. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  

വികൃതിയില്‍ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. ലീവിനെത്തുമ്പോള്‍ സമീറിനെ കല്യാണം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും കല്യാണ ഒരുക്കങ്ങളുമൊക്കെയായി എത്തിയ ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT