Entertainment

സൗബിന്റെ നായികയായി കെന്റി സിര്‍ഡോ; പുതിയ പോസ്റ്റര്‍ കണ്ട് ഞെട്ടി പ്രേക്ഷകര്‍

റിമ കല്ലിങ്കലും തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'. ചിത്രത്തിലെ സൗബിന്റെ ലുക്ക് നേരത്തേ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സിനിമയിലെ സര്‍പ്രൈസായ താരം കെന്റി സിര്‍ഡോ എന്ന നടിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നത്.

മഞ്ജു വാര്യരാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. റിമ കല്ലിങ്കലും ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്. സൗബിന്‍ ഷാഹിറിന്റെ നായികയായാണ് കെന്റി സിനിമയിലെത്തുന്നത്. മനോഹരമായ സ്ലീവ്‌ലെസ് ടോപ്പ് ധരിച്ച് പുറക്കരയിലിരിക്കുന്ന കണ്ണടക്കാരിയായ സുന്ദരിയായാണ് കെന്റിയെ അവതരിപ്പിച്ചിരിക്കുന്നത്. 

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ് ഹൈറ്‌സ് ഡിസൈന്‍ അസോസിയേറ്റ്‌സിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമായ കെകെ മുരളീധരനാണ് പോസ്റ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. 

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ ചുവടുവെപ്പാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. 

സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്. ചിത്രം നവംബര്‍ 8ന് തിയേറ്ററുകളിലെത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ ഇഡി നിര്‍ബന്ധിച്ചു, ഭീഷണിപ്പെടുത്തി'; മൊഴി പിന്‍വലിക്കുന്നുവെന്ന് സുരേഷ് കുമാര്‍

'തടവിൽ കഴിയുന്ന മഞ്ജുവിനെ പോയി കാണാൻ തീരുമാനിച്ചു, രണ്ട് ദിവസം അമ്മയും തോക്കിൻമുനയിലായിരിക്കും'; സനലിനെ ട്രോളി മധു വാര്യർ

ചാലക്കുന്നിൽ ബസ് കാത്തിരിപ്പ് പൊരിവെയിലിൽ: വിദ്യാർഥികളും യാത്രക്കാരും ദുരിതത്തിൽ

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഓഹരി വിപണിയില്‍ മുന്നേറ്റം; രൂപ 96ലേക്ക്

എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്