Entertainment

സർജ്ജറി കഴിഞ്ഞു, എട്ട് ദിവസം ഒരു കൂടപ്പിറപ്പിനെപ്പോലെ നോക്കിയത് അനുക്കുട്ടി; ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി..., കുറിപ്പ്  

അനുശ്രി രാത്രിയും പകലും കൂടപ്പിറപ്പിനെപ്പോലെ പരിചരിച്ചെന്നും പിങ്കി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം സാധിച്ചപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് പിങ്കി വിശാലിന് ക‌ടപ്പാടും സ്നേഹവും നടി അനുശ്രീയോടാണ്. ലിം​ഗമാറ്റ ശസ്ത്രക്രിയയുടെ സമയത്ത് തനിക്ക് കൂട്ടിരുന്നത് അനുശ്രിയാണെന്നും ആശുപത്രിയിലായിരുന്ന എട്ട് ദിവസവും രാത്രിയും പകലും കൂടപ്പിറപ്പിനെപ്പോലെ പരിചരിച്ചെന്നും പിങ്കി പറയുന്നു. തന്റെ ജീവിതകഥയും അനുശ്രിയുടെ പിന്തുണയുമൊക്കെയാണ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പിങ്കി വിശദീകരിച്ചിരിക്കുന്നത്. 

കുറിപ്പിന്റെ പൂർണ്ണരൂപം

എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം മാർച്ച് 9ന് സാധിച്ചു. ഞാൻ പൂർണ്ണമായി സ്ത്രീയായി മാറി..........
എനിക്ക് ആദ്യമായും അവസാനമായും നന്ദിയോട് കൂടി ഓർക്കുന്ന മുഖം നിങ്ങളുടെയൊക്കെ അനുശ്രീ ആയ എൻ്റെ അനുകുട്ടി. എന്നെ മാർച്ച് 8 ന് Renai medcity Hospital Admit ചെയ്യുമ്പോൾ മുതൽ എൻ്റെയൊപ്പം കൂടെ അനുകുട്ടി ഉണ്ടായി.സർജ്ജറി കഴിഞ്ഞു 8 ദിവസം ഒരു കൂടപ്പിറപ്പിനെ നോക്കുന്നതുപോലെ എന്നെ നോക്കി രാത്രിയും പകലും. എനിക്ക് വേണ്ടി പത്തനാപുരത്ത് നിന്ന് 8 ദിവസം കൊച്ചിയിൽ Hospitalil വന്നു നിന്നു. ഹോസ്പിറ്റലിലെ Doctors നും Nurse മാർക്കും എല്ലാവർക്കും അതിശയം ആയിരുന്നു ഇത്ര വലിയ ആർട്ടിസ്റ്റ് വന്ന് മേയ്ക്കപ്പ് ആർട്ടിസ്റ്റ് നോക്കുന്നത്. എനിക്ക് തോന്നുന്നു ഈ ലോകത്ത് വലിയ ഭാഗ്യമാണ് എനിക്ക് കിട്ടിയത് അനുകുട്ടിയെ.തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും എനിക്ക് അനുകുട്ടിയോട് ഉള്ളത്. അത് വാക്കുകളിൽ ഒരുങ്ങുന്നതല്ല എങ്കിലും പറയാതെ വയ്യ ഒരു പാട് സ്നേഹും നന്ദിയും പ്രാർത്ഥനയും ഉണ്ടാവും...

ഇനി ഞാൻ പറയട്ടെ.......
ഞാൻ പിങ്കി വിശാൽ .സജീഷ് എന്ന പേരിലാണ് കുറേ കാലം ജീവിച്ചതെങ്കിലും മനസ്സ് കൊണ്ട് പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞു. എൻ്റെ പിങ്കി എന്ന പേര് വിളിക്കുന്നത് 10 ക്ലാസ്സ് കഴിഞ്ഞു part time ജോലിയ്ക്ക് പോകുമ്പോൾ എൻ്റെ കമ്മ്യൂണിറ്റി അനസൂയ ഹരി ആണ് എന്നെ പിങ്കി വിളിച്ചത്. അന്നു മുതൽ പിങ്കി ആയി.മേയ്ക്കപ്പ് ആർട്ടിസ്റ്റ് ആക്കണം എന്ന ആഗ്രഹം പണ്ട് മുതലേ ഉണ്ടായിരുന്നെങ്കിലും അതിൻ്റെ സാമ്പത്തിക കാര്യങ്ങൾ താങ്ങാൻ കഴിയുന്ന family ആയിരുന്നില്ല എൻ്റേത്.2012 ൽ പട്ടണം മേയ്ക്കപ്പ് അക്കാദമിയിൽ കോഴ്സ് ചേർന്നു.. 120000 കോഴ്സ് fee.അന്നു ഞാൻ ഫാർമസിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു .എൻ്റെയൊപ്പം ജോലി ചെയ്ത ഷൈലജച്ചേച്ചിയാണ് 20,000 രൂപ തന്നു സഹായിച്ചു. എൻ്റെ career നേടാൻ എന്നെ ആദ്യമായി സഹായിച്ച ഷൈലജ മേച്ചിയോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ബാക്കി പൈസ പലിശയ്ക്ക് പണമെടുത്തു കോഴ്സ് പൂർത്തിയാക്കി. ചെറിയ ചെറിയ മേയ്ക്കപ്പ് ചെയ്തു പലിശ അടച്ചു തീർത്തു.


അങ്ങനെ 2014ൽ അവസാനത്തോടെ അവിനാശ് മേയ്ക്കപ്പ് ആർട്ടിസ്റ്റ് അസിസ്റ്റ് ൻ്റ് ആയി How old are you ആദ്യ സിനിമ വർക്ക് ചെയ്തു. അത് മഞ്ജുച്ചേച്ചിയുടെ personal Assistant. വേഷത്തിലും നടപ്പിലും പെണ്ണായി തന്നെയായിരുന്നു ഞാൻ അന്നും നടന്നത് വീട്ടുക്കാരുടെയും നാട്ടുക്കാരുടെയും ഭാഗത്തു നിന്നും വലിയ എതിർപ്പുകൾ ഉണ്ടായിരുന്നില്ല എങ്കിലും ചില ആൾക്കാരുടെ പെരുമാറ്റo, നോട്ടം, ഒക്കെ സഹിക്കന്നതിനും അപ്പുറം ആയിരുന്നു. എന്നെ കാണുമ്പോൾ ഞാൻ സംസാരിക്കാൻ ചെല്ലുമെന്നോർത്തു ഒളിച്ചു നിന്ന കൂട്ടുക്കാരെയും ഞാൻ മറന്നിട്ടില്ല ഇപ്പോഴും.മനസ്സിൽ ഏറ്റവും വലിയ ആഗ്രഹമായി അന്നും ഉണ്ടായിരുന്നത് ശരീരം കൊണ്ടും ഒരു പെണ്ണാകുക എന്നതായിരുന്നു. പതിയെ പതിയെ പണം സേവ് ചെയ്തു.വീട്ടുകാരുടെ സമ്മതത്തോടെ Treatment തുടങ്ങി.Endocrinologist Dr.suja ആണ് Treatment തുടങ്ങി തന്നത്.ആദ്യം Sunrise ആശുപത്രിലും പിന്നീട് Dr.suja Mam Renai medcity പോയപ്പോൾ അവിടേയ്ക്ക് Treatment മാറ്റി. 2 വർഷത്തിന് മേലെ ഹോർമോൺ Treatment യെടുത്തു. ശാരീരികമായും പെണ്ണായി മാറുന്നത് കണ്ടറിഞ്ഞ നിമിഷങ്ങൾ. അത് മനസ്സിലാകുന്ന സമയങ്ങൾ.അവയൊക്കെ അനുഭവിക്കുമ്പോഴുള്ള സുഖം മുന്നേ അനുഭവിച്ചിട്ടുള്ള പരിഹാസങ്ങളും കളിയാക്കലുകളും അവഗണനകളും ഒക്കെ മറക്കാനുള്ള മരുന്നായിരുന്നു. ആ സമയങ്ങൾ എൻ്റെ ക്യാരീർലെയും നല്ല സമയങ്ങൾ ആയിരുന്നു. ഒരു പാട് പേരൊടൊപ്പം ജോലി ചെയ്യാൻ സാധിച്ചു.മഞ്ജുച്ചേച്ചി.മംമ്ത ച്ചേച്ചി. രമ്യാച്ചേച്ചി, പ്രിയ ജീ, മിയ, അനു സിതാര ,ദീപ്തി സതി, ഇനിയ, നിഖില വിമൽ, ഷീലു ഏബ്രഹാം, നമിത പ്രമോദ്, റീമ കല്ലിങ്കൽ etc എല്ലാവർക്കും ഒപ്പം വർക്ക് ചെയ്തു. ഞങ്ങളെ പോലെ ഉള്ളവരെ ഒരു പാട് സപ്പോർട്ട് ചെയ്യുന്ന ഫീൽഡ് ആണ് സിനിമ . ആ സമയത്തു ഒരു പാട് Positive energy തന്ന കാര്യമാണ്.

അങ്ങനെ ഒരു പാട് നാളത്തെ എൻ്റെ ആഗ്രഹം ഈ കഴിഞ്ഞ മാർച്ച് 9ന് സാധിച്ചു. ഞാൻ പെണ്ണായി Renai Medcity ഹോസ്പിറ്റലിലെ plastic Surgeon Dr.Arjun Asokan അടങ്ങുന്ന ടീം എൻ്റെ ആഗ്രഹം നടത്തി തന്നു. എന്നും എൻ്റെ മനസ്സിലുള്ള ദൈവങ്ങളോടൊപ്പം,എൻ്റെ അമ്മയോടൊപ്പം Dr.suja, Dr. Arjun എൻ്റെ മനസ്സിലെ ദൈവങ്ങളായി മാറി കഴിഞ്ഞു.

ഈ സമയത്തു എൻ്റെ അടുത്ത് ഉണ്ടായിരുന്ന ഓരോർത്തരും തന്ന സപ്പോർട്ട് വളരെ വലുതാണ്. എൻ്റെ കൂട്ടുക്കാരി അനുമായ, ബാബു,നിഷ കുട്ടി, നിധിൻ, മഹേഷ്, വൈശാഖ്, സൂഫി, എന്നെ ഇപ്പോൾ മകളായി നോക്കുന്ന കിച്ചമ്മ. ഷഫ്ന ഷാഫി, എന്നെ മകളായി സ്വീകരിച്ച രഞ്ജിമ്മയും. ബിന്ദുച്ചേച്ചി, നീതു, സുദർശനൻ, മാമു, രേഷ്മ,കിരണം കുടുംബശ്രീ അംഗങ്ങളും, CDS മതിലകം staffകളും, സുമ മേഡവും, നിങ്ങളെന്നും എനിക്ക് തന്ന സപ്പോർട്ടും സ്നേഹവും ഒന്നും ഞാൻ ഒരിക്കലും മറക്കില്ല.

ഞാൻ പെണ്ണ് ആയത് അമ്മയോടും ച്ചേച്ചിയോടും ചേട്ടനോടും പറഞ്ഞപ്പോൾ നാണം കലർന്ന ചിരിയാണ് കണ്ടത്..........
എല്ലാവരോടും നന്ദിയുണ്ട്.........
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT