Entertainment

ഹണിമൂണിന് സമയം ഒത്തപ്പോള്‍ വിവാഹവാര്‍ഷികമായി, പക്ഷെ ഇതു തന്നെ നല്ല സമയം; സോനം കപൂര്‍ ഭര്‍ത്താവ് ആനന്ദിന് എഴുതിയ സ്‌നേഹസന്ദേശം 

ജപ്പാനിലേക്കാണ് ഹണിമൂണ്‍ യാത്രയ്ക്കായി പോയത്

Author : സമകാലിക മലയാളം ഡെസ്ക്

തിഗംഭീരമായാണ് ബോളിവുഡ് നടി സോനം കപൂറിന്റെയും കാമുകന്‍ ആനന്ദ് അഹൂജയുടെയും വിവാഹാഘോഷങ്ങള്‍ നടന്നത്. സിനിമ-ബിസിനസ്-രാഷ്ട്രീയം തുടങ്ങിയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്ത പരിപാടികള്‍ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. എന്നാല്‍ വിവാഹശേഷം ഇരുവരുടെയും ഹണിമൂണ്‍ വിശേഷങ്ങളൊന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ വാര്‍ഷികാഘോഷങ്ങളും പിന്നിട്ടു. ഒടുവിലിപ്പോള്‍ മധുവിധുവിനായി ഇരുവരും സമയം കണ്ടെത്തി.  

ഇരുവരും ജപ്പാനിലേക്കാണ് ഹണിമൂണ്‍ യാത്രയ്ക്കായി പോയത്. യാത്രയുടെ ചിത്രങ്ങള്‍ സോനം ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ആനന്ദിനായി ഒരു കുറിപ്പും. 'എന്റെ ഉറ്റ സുഹൃത്തിനെ തന്നെ വിവാഹം ചെയ്യാന്‍ സാധിച്ച ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് എല്ലാ ദിവസവും ഞാന്‍ എന്നോടു തന്നെ ചോദിക്കും', ചിത്രം പങ്കുവച്ച് സോനം കുറിച്ചു. 

ആനന്ദിനും തനിക്കും ഒരു ഹണിമൂണ്‍ യാത്ര ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ട് ജപ്പാനിലേക്കുള്ള ഈ യാത്ര ഹണിമൂണ്‍ യാത്രയായോ വിവാഹവാര്‍ഷിക യാത്രയായോ ബര്‍ത്ത്‌ഡേ ട്രിപ്പായോ ഒക്കെ കണക്കാക്കാമെന്നാണ് സോനം പറയുന്നത്. അര്‍ത്ഥവത്തായ ഒരു കാത്തിരിപ്പായിരുന്നെന്നും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളായിരുന്നു യാത്രയിലേതെന്നും താരം കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്