Entertainment

ഹരിശ്രീ അശോകന്റെ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി; ടീസർ, അമ്പരപ്പ്

ടീസർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ദുൽഖർ ഹരിശ്രീ അശോകനും സംഘത്തിനും ആശംസകളും നേര്‍ന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

രിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി എന്നാണ് ചിത്രത്തിന്റെ പേര്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ടീസർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ദുൽഖർ ഹരിശ്രീ അശോകനും സംഘത്തിനും ആശംസകളും നേര്‍ന്നിട്ടുണ്ട്. 

ഒരു കോമഡി എന്റര്‍ടൈനറാണ് ചിത്രമെന്ന് ഹരിശ്രീ അശോകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. നന്ദു, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, അശ്വിന്‍ ജോസ്, മനോജ് കെ ജയന്‍, ടിനി ടോം, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വതി, ശോഭ മോഹന്‍, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവരാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി നിര്‍മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ബികെ ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവരാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം

സ്വര്‍ണം വാങ്ങാന്‍ നല്ല സമയം; ദുബൈയില്‍ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത

വീണയുടെ ബാങ്ക് ലോക്കറുകള്‍ തുറന്ന് ഇ ഡി; പരിശോധന നടത്തിയത് കേന്ദ്രസേനയുടെ സുരക്ഷയിൽ

ISRO: അധ്യാപകരാകാൻ അവസരം, ബിഎഡ് യോഗ്യത, മികച്ച ശമ്പളം