Entertainment

'ഹാപ്പി'യായി കാളിദാസ്, പഞ്ചാബി പ്രണയം അണിയറയിൽ; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

ശ്രീനാഥ് ഭാസി, സിദ്ധി മഹാജന്‍, പ്രവീണ, സിദ്ദിഖ്, സൗബിന്‍, ഹരീഷ് കണാരന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാളിദാസ് ജയറാമിനെ നായകനാക്കി മറ്റൊരു പഞ്ചാബി കഥകൂടി വരുന്നു. 'ഹാപ്പി സര്‍ദാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധീപ്- ഗീതിക ദമ്പതികളാണ്. രണ്ടു സാംസ്‌കാരിക പശ്ചാത്തലത്തിലുള്ളവരുടെ പ്രണയമാണ് ചിത്രം പറയുന്നത്. 

പഞ്ചാബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പഞ്ചാബിലെ പട്യാലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതുമുഖമായ മെറിന്‍ ഫിലിപ്പ് ആണ് ഈ റൊമാന്റിക് കോമഡി ചിത്രത്തിലെ നായികയായെത്തുന്നത്. ബോളിവുഡ് താരം ജാവേദ് ജാഫ്രിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഹാപ്പി എന്ന സര്‍ദാര്‍ യുവാവിന്റെ വേഷത്തിലാണ് കാളിദാസ് ചിത്രത്തിലെത്തുന്നത്. സാഹചര്യങ്ങള്‍ കൊണ്ട് കേരളത്തിലെത്തുന്ന ഹാപ്പി ഒരു മലയാളി പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.  

ശ്രീനാഥ് ഭാസി, സിദ്ധി മഹാജന്‍, പ്രവീണ, സിദ്ദിഖ്, സൗബിന്‍, ഹരീഷ് കണാരന്‍, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹസീബ് ഫനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സുധീപും ഗീതികയും ചേര്‍ന്നാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT