Entertainment

ഹാരി-മേഗന്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ അനുകരിച്ച് നിക്കും പ്രിയങ്കയും 

ഇതോടെ പ്രിയങ്ക-നിക് വിവാഹം റോയല്‍ വെഡ്ഡിങ്ങിന്റെ രണ്ടാം പതിപ്പായിരിക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ഫാഷണ്‍ വീക്കിലെത്തിയപ്പോള്‍ ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും പ്രതിശ്രുത വരന്‍ നിക് ജൊനാസും പകര്‍ത്തിയ ചിത്രങ്ങള്‍ ഹാരി-മേഗന്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ക്ക് സമാനമായിരുന്നു. ഇതോടെ പ്രിയങ്ക-നിക് വിവാഹം റോയല്‍ വെഡ്ഡിങ്ങിന്റെ രണ്ടാം പതിപ്പായിരിക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. അലക്‌സി ലുംബോമിര്‍സ്‌കി എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 

അടുത്ത സൂഹൃത്തായ മേഗന്റെ വിവാഹത്തില്‍ പ്രിയങ്ക പങ്കെടുത്തിരുന്നു. പിന്നാലെയാണ് പ്രിയങ്കയുടെ പ്രണയവും വിവാഹനിശ്ചയവുമെല്ലാം നടന്നത്. പ്രിയങ്ക-നിക് വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിവാഹം പ്രമാണിച്ച് സല്‍മാനൊപ്പം നായികയായി അഭിനയിക്കാന്‍ കരാര്‍ ചെയ്തിരുന്ന ബോളിവുഡ് ചിത്രത്തില്‍ നിന്ന് നടി പിന്മാറിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ ചരിത്രം കുറിച്ച് ബിജെപി; സമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ അക്രമാസക്തയായി; കോഴിക്കോട് കാട്ടാന കമ്പി തുളഞ്ഞു കയറി ചരിഞ്ഞു

പാലക്കാട് ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി; കുഞ്ഞ് മരിച്ചു

വീട്ടുകാര്‍ വിനോദസഞ്ചാരത്തിന് പോയി; അടച്ചിട്ട വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണം കവര്‍ന്നു

'ആ വിഡിയോ വല്ലാത്ത മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി, വാഴ 2 കണ്ടതിന് ശേഷം പേടിയൊക്കെ മാറി'; ബിജുക്കുട്ടന്റെ അരികിലെത്തി ആ വിഡിയോയിലെ അച്ഛൻ

SCROLL FOR NEXT