Entertainment

ഹിന്ദി കാഞ്ചനയിലേക്ക് ലോറന്‍സ് തിരികെ എത്തി; 'തന്റെ വികാരം മനസിലാക്കിയതിന് അക്ഷയ്ക്ക് നന്ദി'

പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും താന്‍ ഹിന്ദി കാഞ്ചനയിലേക്ക് വീണ്ടും തിരികെ എത്തുകയാണെന്നും രാഘവ ലോറന്‍സ് ആരാധകരെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍ഹിറ്റ് തമിഴ് ഹൊറര്‍ ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കില്‍ നിന്ന് സംവിധായകന്‍ രാഘവ ലോറന്‍സ് പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് തന്നെ അറിയിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ലോറന്‍സിന്റെ പിന്‍മാറ്റം. ഇതോടെ അക്ഷയ് കുമാര്‍ ചിത്രത്തെ വാര്‍ത്തകളില്‍ നിറച്ചു. തമിഴ് കാഞ്ചനയുടെ മൂന്നു ഭാഗങ്ങള്‍ ഹിറ്റാക്കി മാറ്റിയ സംവിധായകനെ വേണ്ടവിധത്തില്‍ പരിഗണിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് കാരണമായി. സംഭവം വലിയ വിവാദമായതിന് പിന്നാലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീണ്ടും ചിത്രത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് രാഘവ ലോറന്‍സ്. 

പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും താന്‍ ഹിന്ദി കാഞ്ചനയിലേക്ക് വീണ്ടും തിരികെ എത്തുകയാണെന്നും രാഘവ ലോറന്‍സ് ആരാധകരെ അറിയിച്ചു. നിങ്ങള്‍ ആഗ്രഹിച്ചപോലെ ലക്ഷ്മി ബോംബിലേക്ക് താന്‍ തിരികെ എത്തിയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തന്റെ വികാരം മനസിലാക്കിയതിന് നടന്‍ അക്ഷയ് കുമാറിനോട് നന്ദി പറയാനും ലോറന്‍സ് മറന്നില്ല. 

എന്റെ വികാരങ്ങള്‍ മനസിലാക്കിയതിനും പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനും അക്ഷയ് കുമാര്‍ സാറിന് നന്ദി. എന്റെ നിര്‍മാതാവ് ഷബീന ഖാനിനും നന്ദി. എന്നെ ബഹുമാനം തരുന്നതിന് ഇരുവരോടും നന്ദി പറയുന്നു. അക്ഷയ് കുമാറിനൊപ്പം വീണ്ടമൊരു ചിത്രം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്' രാഘവ ലോറന്‍സ് കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍