Entertainment

''ഹേയ് രശ്മി, നിങ്ങളുടെ അച്ഛന്റെ നമ്പര്‍ തരാമോ'': നമ്പര്‍ ഇറക്കിയ ആള്‍ക്ക് തിരിച്ച് പണികൊടുത്ത് നടി

സമകാലിക മലയാളം ഡെസ്ക്

ടിയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കാന്‍ നമ്പറിറക്കിയ ആള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി നടിയും അവതാരികയുമായ രശ്മി ഗൗതം. പി ആര്‍ മാനേജ്‌മെന്റ് കമ്പനിയുടെ സെലിബ്രിറ്റി മാനേജര്‍ എന്ന രീതിയിലാണ് നടിയുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കാന്‍ ട്വിറ്ററിലൂടെ യുവാവ് ശ്രമിച്ചത്. 

''ഹേയ്, രശ്മി..! പരസ്യചിത്രത്തിന്റെ ഷൂട്ടുമായി ബന്ധപ്പെട്ട് നിങ്ങളുമായി സംസാരിക്കണം. നിങ്ങളുടെ അച്ഛന്റെ ഫോണ്‍ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു, അതൊന്ന് ഇന്‍ബോക്‌സ് ചെയ്യാമോ'- ഇങ്ങനെയായിരുന്നു സന്ദേശം. എന്നാല്‍ ഇതിന് രശ്മി നല്‍കിയ മറുപടിയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

തനിക്ക് 12 വയസുളളപ്പോള്‍ തന്നെ അച്ഛന്‍ മരിച്ചു പോയെന്നും നിങ്ങള്‍ക്ക് അങ്ങനെയൊരു നമ്പര്‍ തരാന്‍ ഒരുവഴിയും കാണുന്നില്ലെന്നുമായിരുന്നു രശ്മി മറുപടി നല്‍കിയത്. ഇനിയെങ്കിലും ഈ നമ്പറുമായി ആളുകളെ പറ്റിക്കുന്നത് നിര്‍ത്തൂവെന്ന താക്കീതും നല്‍കിയാണ് നടി യുവാവിനെ പറപ്പിച്ചത്. 

സിനിമാമോഹവുമായി എത്തുന്ന പെണ്‍കുട്ടികളെ വശീകരിക്കാനുളള പുതിയ തന്ത്രങ്ങളാണ് ഇതെന്നും ഇതൊക്കെയാണ് ഇന്‍ഡസ്ട്രിക്ക് നാണക്കേടായി മാറുന്നതെന്നും നടി തിരിച്ചടിച്ചു. യുവാവിന്റെ സ്വകാര്യ സന്ദേശങ്ങള്‍ പരസ്യമായതോടെ നിരവധിയാളുകളാണ് ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് യുവാവ് തന്റെ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT