Entertainment

ഹോം മെയ്ഡ് ഐസ്‌ക്രീം കഴിച്ച് ഇഷ അംബാനിയുടെ വീട്ടില്‍ രാത്രി ആഘോഷം; ആലിയ മിസ്സാക്കിയെന്ന് പ്രിയങ്ക ചോപ്ര

ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് താരം ആഘോഷരാത്രിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സുഹൃത്തുക്കള്‍ക്കൊപ്പം ഇന്ത്യയില്‍ അടിച്ചുപൊളിക്കുകയാണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഇപ്പോള്‍. സഹോദരന്റെ വിവാഹം ആയതിനാല്‍ അതിന്റെ ഒരുക്കങ്ങളിലുമാണ് താരം. സുഹൃത്ത് ഇഷ അംബാനിയുടെ പുതിയ വീട് സന്ദര്‍ശിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. പ്രിയങ്കയുടെ ബന്ധുവും ബോളിവുഡ് നടിയുമായ പരിണിതി ചോപ്രയ്‌ക്കൊപ്പമാണ് ഇഷ അംബാനിയുടെ വീട്ടില്‍ എത്തിയത്. അവിടെവെച്ചെടുത്ത ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് താരം ആഘോഷരാത്രിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. 

ഹോം മെയ്ഡ് ഐസ്‌ക്രീം തയാറാക്കാനും പെണ്‍കൂട്ടം മറന്നില്ല. വീട്ടിലേക്ക് ക്ഷണിച്ചതിന് ഇഷയ്ക്ക് നന്ദി പറയുന്നതായും പ്രിയങ്ക കുറിച്ചു. വീട് മനോഹരമാണെന്നും എന്നും ചിരിയ്ക്കാന്‍ കഴിയട്ടെ എന്നുമാണ് താരം പറയുന്നുണ്ട്. മിസ്സാക്കിയതിന് ആലിയ ഭട്ടിനെ കളിയാക്കാനും താരം മറന്നില്ല. പരിണിതി ചോപ്ര, നിത അംബാനി. ആനന്ദ് അംബാനിയുടെ കാമുകി രാധിക മെര്‍ച്ചന്റെ എന്നിവരേയും ഫോട്ടോയില്‍ കാണാം. 

രാവിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് ചെയ്യാനും പ്രിയങ്ക മറന്നില്ല. ഇന്ന് ആരാണ് എനിക്കൊപ്പം മുംബൈയില്‍ വോട്ട് ചെയ്യാന്‍ വരുന്നത് എന്ന് ആരാധകരോട് താരം രാവിലെ ചോദിച്ചിരുന്നു. അതിന് പിന്നാലെ മഷിപുരണ്ട വിരല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ചിത്രവും പ്രിയങ്ക പങ്കുവെച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം