Shilpa Reddy എക്സ്
News

വിവാഹേതര ബന്ധം അറിഞ്ഞു; ഭര്‍ത്താവിനെ കൊല്ലാന്‍ സ്വര്‍ണം പണയം വച്ച് ക്വട്ടേഷന്‍; യുവതിയും കാമുകനും പിടിയില്‍

രക്ഷപ്പെട്ട ഈശ്വര്‍ റെഡ്ഡി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്; വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്ത ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതി പിടിയില്‍. യുവതിയ്‌ക്കൊപ്പം കാമുകനേയും ക്വട്ടേഷന്‍ സംഘത്തേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ആന്ധാപ്രദേശിലെ ലിംഗാപുരത്താണ് സംഭവം. പിടിയിലായ ശില്‍പ റെഡ്ഡിയെന്ന യുവതിയുടെ ഭര്‍ത്താവ് ഈശ്വര്‍ റെഡ്ഡി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

കടപ്പ സ്വദേശികളാണ് ശില്‍പയും ഭര്‍ത്താവ് ഈശ്വര്‍ റെഡ്ഡിയും. ഇരുവരുടേയും ദാമ്പത്യ ജീവിതത്തില്‍ വിള്ളലുകളുണ്ടായിരുന്നു. ഇതിനിടെ ശില്‍പ ദസരിഗല്ല നാഗസുധീര്‍ എന്ന യുവാവുമായി പരിചയത്തിലാവുകയായിരുന്നു. വിവാഹേതര ബന്ധത്തെക്കുറിച്ച് ഈശ്വര്‍ റെഡ്ഡി അറിയുകയും ഭാര്യയെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ഈ ബന്ധം അവസാനിപ്പിക്കാന്‍ ശില്‍പ തയ്യാറായില്ല.

തുടര്‍ന്നാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ശില്‍പയും നാഗസുധീറും തീരുമാനിക്കുന്നത്. ഇതിനായി തന്റെ സുഹൃത്ത് വഴി നാഗസുധീര്‍ ക്വട്ടേഷന്‍ സംഘത്തെ ബന്ധപ്പെട്ടു. പത്ത് ലക്ഷത്തിനായിരുന്നു ക്വട്ടേഷന്‍ ഉറപ്പിച്ചത്. അഡ്വാന്‍സായി അഞ്ച് ലക്ഷം നല്‍കുകയും ചെയ്തു. ക്വട്ടേഷന്‍ സംഘത്തിന് നല്‍കാനുള്ള പണത്തിനായി ശില്‍പ തന്റെ ആഭരണങ്ങള്‍ പണയം വെക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ഈശ്വര്‍ റെഡ്ഡിയുടെ ബൈക്കില്‍ കാറിടിപ്പിച്ച് കൊല്ലാന്‍ ക്വട്ടേഷന്‍ സംഘം ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് ഒരു ഫാമില്‍ വച്ച് വീണ്ടും സംഘം ഈശ്വര്‍ റെഡ്ഡിയെ കൊല്ലാന്‍ ശ്രമിച്ചു. ഇത്തവണയും രക്ഷപ്പെട്ട ഈശ്വര്‍ റെഡ്ഡി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശില്‍പയും കാമുകന്‍ നാഗസുധീറും ക്വട്ടേഷന്‍ സംഘവും പിടിയിലാകുന്നത്.

In Andhrapradesh, a woman and her boyfriend gets nabbed for hiring gang to kill husband.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാരിന് മുന്‍വിധിയില്ല, കാലാവധി കഴിഞ്ഞ മരുന്നാണോ നല്‍കിയതെന്ന് സംശയമുണ്ട്'; മരുന്ന് വിവാദത്തിൽ മന്ത്രി കെ മുരളീധരൻ

ദിവസവും പ്രോട്ടീൻ കഴിക്കുന്നുണ്ടോ? ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണോ?

ഓഹരി വിപണിയില്‍ ഇന്നും നേട്ടം, ട്രെന്റ് ആറു ശതമാനം കുതിച്ചു; ഐടി ഓഹരികളില്‍ റാലി, രൂപയ്ക്കും മുന്നേറ്റം

പോസ്റ്റ് ഓഫീസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു

'എക്‌സ് മെന്നി'ന്റെ ആണിക്കല്ല്; ഓര്‍മകള്‍ കവരാനെത്തിയ അല്‍ഷിമേഴ്‌സ്; പാട്രിക് സ്റ്റുവർട്ടിന് വിട