419 arrested in Saudi Arabia for running illegal taxi services @Saudi_TGA
Gulf

അനധികൃത ടാക്സി സർവീസ്; 419 പേരെ പിടികൂടി,കർശന നടപടിയുമായി സൗദി പൊലീസ്

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനമാണ് കണ്ടെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: അനധികൃതമായി ടാക്സി സർവീസ് നടത്തിയവർക്കെതിരെ കർശന നടപടിയുമായി സൗദി പൊലീസ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമം ലംഘിച്ച 419 പേരെ പൊലീസ് പിടികൂടി. ഇവരുടെ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അധികൃതർ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനമാണ് കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിൽ സർവീസ് നടത്തുന്നതിനിടെയാണ് 183 പേരെ പിടികൂടിയത്. ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയ 236 പേരെയും പിടിക്കൂടിയത്. തുടർന്നും ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെയാണ് സർക്കാർ ടാക്സി മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.ലൈസൻസില്ലാതെ വ്യക്തികൾ യാത്രക്കാരെ വാഹനത്തിലേക്ക് ക്ഷണിക്കുക, അവരെ പിന്തുടരുക,യാത്ര തടസപ്പെടുത്തുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ് എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

പാസഞ്ചർ സോണുകളിൽ യാത്രക്കാരെ കയറ്റാനായി വാഹനം പതിയെ ഓടിക്കുന്നതും യാത്രക്കാരെ വിളിച്ചു കയറ്റുന്നതും നിയമവിരുദ്ധമാണ് എന്നും കുറ്റം ചെയ്യുന്ന വ്യക്തികൾക്ക് 11,000 റിയാൽ വരെ പിഴയും വാഹനം 25 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Gulf news: Saudi Police arrest 419 for operating illegal taxi services across the Kingdom.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍'; വിമര്‍ശനവുമായി സാറാ ജോസഫ്

ഇ- ഇൻവോയ്‌സിംഗ് ചട്ടങ്ങൾ ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴയെന്ന് യു എ ഇ

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു

SCROLL FOR NEXT