Abu Dhabi Court Grants Dh275,000 to Family of Worker Killed by Electric Shock file
Gulf

വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി​ മരിച്ചു; 66 ലക്ഷം നഷ്ടപരിഹാരം വിധിച്ച് അബു​ദാബി കോടതി

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും അത് കൊണ്ട് നഷ്ടപരിഹാരമായി 3,50,000 ദി​ര്‍ഹം നൽകണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് തൊ​ഴി​ലാ​ളി​ മ​രി​ച്ച സംഭവത്തിൽ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് അബു​ദാബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി. ന​ഷ്ട​പ​രി​ഹാ​രമായി 75,000 ദി​ര്‍ഹം കുടുംബത്തിന് നൽകണമെന്നാണ് വിധി. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി ന​ഷ്ട​പ​രി​ഹാ​രം നൽകാൻ ഉത്തരവിട്ടത്.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വ്യക്തിയാണ് മരിച്ചതെന്നും അത് കൊണ്ട് നഷ്ടപരിഹാരമായി 3,50,000 ദി​ര്‍ഹം നൽകണം എന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേട്ട അബുദാബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി കമ്പനിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തി.

മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിരുന്നു എന്ന് കമ്പനി വാദിച്ചെങ്കിലും ഇത് സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് കോടതി കുടുബത്തിന് അനുകൂലമായി വിധി പറഞ്ഞത്.

ഇതേ കേസിൽ ക്രിമിനൽ കോടതി കമ്പനി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും 200,000 ദിർഹം കുടുബത്തിന് നൽകാനും ഉത്തരവിട്ടിരുന്നു. ഇതിന് പുറമെയാണ് 75,000 ദി​ര്‍ഹം നൽകാൻ അബു​ദ​ബി സി​വി​ല്‍ ഫാ​മി​ലി കോ​ട​തി ഉത്തരവിട്ടത്. കുടുബത്തിന് ഉണ്ടായ നഷ്ടം പരിഗണിച്ചാണ് ഈ തീരുമാനമെന്നും കോ​ട​തി വ്യക്തമാക്കി.

Gulf news: Abu Dhabi Court Grants Dh275,000 to Family of Worker Killed by Electric Shock.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT