അബുദാബി: പുതിയ കെട്ടിടങ്ങളും പാര്‍പ്പിട സമുച്ചയങ്ങളുമായി വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി. ഈ വര്‍ഷം ആദ്യ മൂന്നു മാസങ്ങളില്‍ മാത്രം നിരവധി വലിയ പദ്ധതികള്‍ക്ക് അംഗീകരമായി. 2.08 കോടി ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വികസന പദ്ധതികള്‍ക്കു മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അംഗീകാരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 17.3 ശതമാനത്തിന്റെ വര്‍ധന.
നിര്‍മാണങ്ങള്‍ കൂടുമ്പോള്‍ പാര്‍പ്പിട സൗകര്യങ്ങള്‍ മെച്ചപ്പെടുന്നതിനാല്‍ മിതമായ നിരക്കില്‍ വീട് വാടകയ്ക്ക് വാങ്ങുന്നതിന് പ്രാവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ഹോസ്പിറ്റാലിറ്റി, സാങ്കേതികവിദ്യ, പാര്‍പ്പിടം എന്നീ മേഖലകളില്‍ പുതിയ പ്രോജക്റ്റുകള്‍ വരുന്നതോടെ അബുദാബിയുടെ മുഖച്ഛായ മാറും. താമസസൗകര്യം മെച്ചപ്പെടും. സാമ്പത്തിക അടിത്തറ ശക്തമാകും.
പുതിയ പദ്ധതികള്‍ തുടങ്ങാനായി 3 മാസത്തിനിടെ 5,096 പെര്‍മിറ്റ് അപേക്ഷകളാണു ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 14 ശതമാനം അധികമാണിത്. മൂവായിരത്തിലധികം പുതിയ നിര്‍മാണ സൈറ്റുകള്‍ പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. ഇതിലൂടെ നിര്‍മാണ മേഖലയിലും അനുബന്ധ മേഖലകളിലും ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇതു ഗുണം ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates