വാഹനങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്! സൗദിയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Saudi Arabia
Saudi Arabiaഎക്‌സ്
Author:
Updated on
1 min read

റിയാദ്: ശക്തമായ ചൂടില്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി സൗദി സിവില്‍ ഡിഫന്‍സ്. വാഹനങ്ങള്‍ക്കുള്ളില്‍ തീപിടിത്തത്തിനും സ്‌ഫോടനത്തിനും കാരണമാകുന്ന വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനില മൂലം ഇത്തരം വസ്തുക്കള്‍ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയര്‍ത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

പവര്‍ ബാങ്കുകള്‍, മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ലൈറ്ററുകള്‍, ഗ്യാസ് കാനിസ്റ്ററുകള്‍, പെര്‍ഫ്യൂം കുപ്പികള്‍, ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസറുകള്‍ തുടങ്ങിയ വസ്തുക്കള്‍ വാഹനങ്ങള്‍ക്കുള്ളില്‍ ദീര്‍ഘനേരം വയ്ക്കരുതെന്ന് സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ചു. കടുത്ത ചൂടില്‍ ഇവയ്ക്ക് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Saudi Arabia
യുഎഇയില്‍ പ്രവാസികള്‍ക്ക് ആശ്വാസം; 30 ദിവസം വിസ ഗ്രേസ് പിരീഡ് അനുവദിച്ച് ഫെഡറല്‍ അതോറിറ്റി

വേനല്‍ക്കാലത്ത് വാഹനസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും എളുപ്പത്തില്‍ കത്തുന്ന വസ്തുക്കള്‍ വാഹനങ്ങളില്‍ ഉപേക്ഷിച്ച് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയും പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവര്‍ 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 998 നമ്പറിലും ബന്ധപ്പെടണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Saudi Arabia
യുഎഇയില്‍ 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്
Saudi Arabia
യുഎഇയില്‍ പ്രവാസികള്‍ക്ക് തിരിച്ചടി; സ്വകാര്യ ആശുപത്രികളില്‍ സ്വദേശിവല്‍ക്കരണം, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ സ്വദേശി നിയമനം
Saudi Arabia
എംബസിയില്‍ നിന്നെന്ന് പറഞ്ഞ് വിളിക്കും; 'കോളര്‍ ഐഡി സ്പൂഫിങ്', യുഎഇയില്‍ മുന്നറിയിപ്പ്
Summary

Summer heat prompts vehicle fire prevention safety campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com